ആര്‍ഷഭാരതത്തിന്റെ സംസ്കൃതിയാണോ ഹിന്ദുമതം ? അറിയണം, ഈ കാര്യങ്ങള്‍ !

ഹിന്ദു അഥവാ ഹിന്ദുമതം എന്നത് എന്താണ്?

hindu ,  athmiyam ,  religion ,  ഹിന്ദുമതം ,  ഹിന്ദു ,  മതം
സജിത്ത്| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (14:54 IST)
ലോകത്തിലെ ഏറ്റവും പുരാതനമായ ഋഷിപരമ്പരയുടെ നാടാണ് ഇത്. സത്യത്തിനും നീതിക്കും വേണ്ടി, സ്വന്തം പിതാവിന്റെ വാഗ്ദാനം നിറവേറ്റുന്നതിനായി സ്വന്തം ജീവിതം തന്നെ വനവാസത്തിനായി മറ്റിവച്ച ശ്രീരാമന്‍ പിറന്ന മണ്ണ്. മനുഷ്യനന്മയ്ക്കായ് രൂപം കൊണ്ട വേദങ്ങളും ഉപനിഷത്തുകളും ആയുസ്സിന്‍റെ വേദമായ ആയുര്‍വേദവും
ജ്യോതിഷവും ജ്യോതിശാസ്ത്രവുമെല്ലാം പിറന്നതും ഇതേമണ്ണില്‍ തന്നെയാണ്.

ഇന്ന് നാം കാണുന്ന എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും പ്രാചീനവും പഴക്കമേറിയതുമായ ഒരു സംസ്കാരമാണ് ഹിന്ദു സംസ്കാരം. ഈ സംസ്കൃതിക്ക് ആയിരക്കണക്കിന് സംവത്സരങ്ങളുടെ പഴക്കം ഉണ്ടെന്നും മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഹിന്ദു മതം നടപ്പിലായി കഴിഞ്ഞുവെന്നുമാണ് വേദങ്ങളിലും പുരാണങ്ങളിലുമെല്ലാം പറയുന്നത്. ഏതെങ്കിലും ഒരു മതപ്രവാചകനോ ഒരു അവതാരപുരുഷനോ സ്ഥാപിച്ചതോ ഒരു ജ്ഞാനിയുടെയോ മതപരിഷ്കാരിയുടെയോ ഉപദേശങ്ങളെ മാത്രം ആസ്പദമാക്കിയുള്ളതോ ആയ ഒന്നല്ല ഹിന്ദുമതമെന്നും പറയുന്നു.

പുരാതനകാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്ന അനേകം ഋഷി വര്യന്മാരുടേയും വിജ്ഞാനികളുടെയും മതാചാര്യന്മാരുടെയും ധര്‍മ്മോപദേശങ്ങളുടെയും മതപരമായ അനുഭവങ്ങളുടേയും വിജ്ഞാന ഭാണ്ടാകാരത്തില്‍ നിന്ന് ഉത്ഭൂതമാനമായ ആശയങ്ങളും ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ അവര്‍ നേടിയെടുത്ത തപസ്സിന്റേയും പുണ്യമാണ് ഹിന്ദുമതം അഥവാ ഹിന്ദു സംസ്കാരമെന്നാണ് പറയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :