വസന്തപഞ്ചമി വസന്തത്തിന്‍റെ തുടക്കം

പ്രകൃത്യാരാധനയുടെ നിദര്‍ശനം ശ്രീപഞ്ചമി

mustard fiels- vasantha panchami
WDPRO
വസന്തമെന്നാല്‍ പൂക്കാലമാണ്. വസന്ത പഞ്ചമി പൂക്കാലത്തിന്‍റെ തുടക്കവും. മാഘമാസത്തിലെ കറുത്ത വാവ് കഴിഞ്ഞുള്ള അഞ്ചാം നാളില്‍ വസന്തകാലം തുടങ്ങുന്നു എന്നാണ് സങ്കല്‍പ്പം.

വിളകള്‍ കൊയ്യാറായി തുടങ്ങുന്നതിന്‍റെ സൂചനയായി പഴുത്തുമൂത്ത് മഞ്ഞയാവുന്നു. അതുകൊണ്ടാണ് ഈ ഉത്സവത്തിന് മഞ്ഞ നിറത്തിനോട് ആഭിമുഖ്യം ഉള്ളത്.

മറ്റൊന്ന്, മഞ്ഞ സമ്പത്തിന്‍റെ, ഐശ്വര്യത്തിന്‍റെ, സ്നേഹത്തിന്‍റെ നിറമാണ്. ആത്മീയതയുടേയും നിറം മഞ്ഞയാണ്. വസന്ത പഞ്ചമി നാളില്‍ സൂര്യദേവനേയും ഗംഗാ മാതാവിനെയും ഭൂമിദേവിയേയും പൂജിക്കാറുണ്ട്. മനുഷ്യജാലത്തെ പോറ്റുന്ന അല്ലെങ്കില്‍ അവയ്ക്ക് ആഹാരം തയ്യാറാക്കുന്ന മൂന്ന് കാര്യങ്ങള്‍ ഭൂമിയും ചൂടും വെള്ളവുമാണല്ലോ. ഇതാണ് നേരത്തെ പറഞ്ഞ ആരാധനയ്ക്ക് തത്വം.

പ്രകൃതിയോട് ഉള്ള കടപ്പാട് എന്നും പ്രകടിപ്പിച്ചിരുന്ന സമൂഹമാണ് ഹിന്ദു സമൂഹം. അതുകൊണ്ട് ഹൈന്ദവ ആഘോഷങ്ങളില്‍ പ്രകൃത്യാരാധന വളരെ പ്രധാനമാണ്.

ജനുവരി / ഫെബ്രുവരി മാസത്തിലാണ് വസന്ത പഞ്ചമി വരിക പതിവ്. ബ്രഹ്മ പത്നിയായ സരസ്വതി വിജ്ഞാന ദേവതയാണ്. കല, ശാസ്ത്രം, കൈവേലകള്‍ തുടങ്ങിയ സര്‍ഗ്ഗ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ അധിദേവത സരസ്വതിയാണ്.

ശക്തി, കര്‍മ്മപ്രേരണ, സര്‍ഗ്ഗാത്മകത എന്നിവയെ പ്രതിനിധീകരിക്കുന്ന സരസ്വതീ ദേവിയുടെ ഉത്സവം കാലാവസ്ഥ അനുകൂലവും പ്രകൃതി സ‌മൃദ്ധവും ആവുമ്പോഴാണ് നടക്കുക.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :