ബ്രൂസ് ലീ യുടെ മുറയ്ക്കൊപ്പം കളരിയും

WEBDUNIA|
മുഷ്ടി യുദ്ധത്തിലൂടെ എതിരാളികളെ തടഞ്ഞു നിര്‍ത്താനാണ് ആയോധന കലകളിലെ വീര നായകന്‍ ബ്രൂസ് ലീ ശ്രമിച്ചത്. കരാട്ടയും കുങ്ങ്ഫൂവുമയി ആയോധന കലയില്‍ സ്വന്തം സ്ഥാനം നേടിയ ബ്രൂസ് ലീ യുടെ സംഭവനയാണ് ജീത്ത് കുനേ ഡോ. ലോകത്തെ വിവിധ ആയോധന കലകളെ ഇതിനായി ബ്രൂസിലി ഏകോപിപ്പിച്ചു.

ലോകത്തുടനീളം ഇത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ കാലോചിത പരിഷ്കാരമാകാമെന്ന അഭിപ്രായവും ബ്രൂസ് ലീ യ്ക്ക് ഉണ്ടായിരുന്നു. കാലവയനികയ്ക്കുള്ളില്‍ മറഞ്ഞ ബ്രൂസ് ലീ യുടെ സ്വപ്ന സാക്ഷാത്കാരത്തിനായി സംഘടനയുമുണ്ട്. ബ്രൂസ് ലീ യുടെ ജീത്ത് കുനേ ഡോയില്‍ ഉടന്‍ ഒരു കൂട്ടിച്ചേര്‍ക്കലുണ്ടാകും. മലയാളിയുടെ സ്വന്തം കളരിപ്പയറ്റാകും അത്.

ജീത്ത് കുനേ ഡോയുടെ അന്താരാഷ്ട്ര സംഘടനയ്ക് ഇതിനുള്ള നിര്‍ദ്ദേശം ഇതിന്‍റെ ഇന്ത്യന്‍ ഘടകം നല്‍കിയിട്ടുണ്ട്. ബ്രൂസ് ലീ യുടെ ഭാര്യ ലിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘടന കളരിപ്പയറ്റിനേയും ഇതില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സംഘടനയുടെ ഇന്ത്യന്‍ സെക്രട്ടറി അനില്‍ കാമത്ത്.

ലീയുടെ അയോധന മുറയില്‍ 26 ഔദ്യോഗിക കലാരൂപമുണ്ട്. ഇതിനൊപ്പം കളരിപ്പയറ്റിനേയും ഉള്‍പ്പെടുത്തണം. നേരിട്ടുള്ള, ലളിതമായ, മറ്റ് കലാ രൂപങ്ങളില്‍ നിന്ന് ഭിന്നമായ കളരിപ്പയറ്റിനേയും ലീയുടെ തനത് ആയോധന മുറയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കാമത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

ജീത്ത് കുനേ ഡോ എന്നത് ഒരു ഉല്‍പ്പന്നമാകരുതെന്നും അതൊരു പ്രക്രിയയാകണമെന്നുമായിരുന്നു ബ്രൂസ് ലീ യുടെ ആഗ്രഹം. അതിന് കാലോചിതമാറ്റങ്ങള്‍ കൂടിയേ തീരു. പഴക്കം ചെന്നതും ശാസ്ത്രീയവുമായ കളരിപ്പയറ്റിനെ ഇതിനോട് കൂട്ടിച്ചേര്‍ക്കുന്നത് ഗുണകരമാകുമെന്നാണ് കാമത്തിന്‍റെ വിശ്വാസം.

ആയോധന കലകള്‍ തുടങ്ങുന്നത് ഇന്ത്യയിലാണ്. നമ്മുടെ പുരാതന മുറയായ കളരിപ്പയറ്റിനെ ജീത്ത് കുനേ ഡോയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നിരവധി മുറകള്‍ ചേര്‍ന്ന നല്ലൊരു ആയോധന വിദ്യയായി ബ്രൂസ് ലീയുടെ ശൈലിയെ വളര്‍ത്താന്‍ അത് സഹായിക്കും-കാമത്ത് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :