നീലംപേരൂര്‍ പൂരം പടയണി

പീസിയന്‍

WEBDUNIA|
മധ്യതിരുവിതാംകൂറിലെ അനു ഷ്‌ഠാന കലയും ആഘോഷവുമാണ്‌ പടയണി. പ്രശസ്‌തമായ നീലംപേരൂര്‍ പൂരം പടയണി അക്കൂട്ടത്തില്‍ പലതുകൊണ്ടും ശ്രദ്ധേയമാണ്. നീലമ്പേരൂരിലെ പടയണി കന്നിമാസത്തിലാണ് നടക്കുക; മറ്റു പടയണികള്‍ ധനുവിലേ തുടങ്ങൂ. ഇക്കൊല്ലം സപ്റ്റംബര്‍ 28ന് ആണ് ഇവിടെ പടയണി.

കല്യാണ സൗഗന്ധികം കഥയിലെ രംഗങ്ങളാണ്‌ പൂരം പടയണിയില്‍ അവതരിപ്പിക്കുക. പാഞ്ചാലിയുടെ ആവശ്യപ്രകാരം ഭീമസേനന്‍ കല്യാണസൗഗന്ധികപ്പൂ തേടി വനാന്തരത്തിലെത്തുമ്പോല്‍ കാണുന്ന കാഴ്ചകളാണ് വിസ്തരിക്കുന്നത്. ഭീമന്‍ ഗന്ധര്‍വ്വനഗരിയില്‍ ചെന്നപ്പോള്‍ അരയന്നങ്ങളേയും മാനസസരസിനേയും കാണുന്നതും മറ്റുമാണ് പാട്ടില്‍ അവതരിപ്പിക്കുന്നത്. അരയന്നങ്ങളുടെ വരവാണ് ` നീലമ്പേരൂര്‍ പടയണിയുടെ മറ്റൊരു സവിശേഷത,.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്ക് അടുത്താണ് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമം. അവിടത്തെ ഭഗവതിയുടെ പിറന്നാളായ പൂരം നാളിലാണ് പടയണി .ചിങ്ങത്തിലെ ഓണം കഴിഞ്ഞുള്ള അവിട്ടം നാളിലാണ്‌ 16 ദിവസത്തെ പടയണി ആഘോഷങ്ങള്‍ തുടങ്ങുന്നത്‌. നാലു ദിവസം വീതമുള്ള നാല്‌ ഘട്ടങ്ങളായി പടയണി ആഘോഷിക്കുന്നു.

മധ്യതിരുവിതാംകൂറിലെ പടയണി ഗ്രാമങ്ങളില്‍ കാണുന്ന മിക്ക ആചാരാനുഷ്ഠാനങ്ങളും രീതികളും നീലംപേരൂരിലും കാണാം. ചെറിയവ്യത്യാസങ്ങള്‍ കണ്ടെക്കാം നീലമ്പേരൂര്‍ പടയണിയുടെ സവിശേഷതയും അവയാണ് .

വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ഈ അനുഷ്‌ഠാനം ഗ്രാമജീവിതത്തിന്‍റെ ഭാഗമാണ്‌. പടയണിയില്ലാതെ നീലംപേരൂര്‍ ഗ്രാമമില്ല.ഭക്‌തര്‍ അന്ന് ഭഗവതിക്ക്‌ തിരുമുല്‍ക്കാഴ്‌ചയായി വിവിധ വര്‍ണങ്ങളിലുള്ള അരയന്നങ്ങളും പടയണിക്കോലങ്ങളും സമര്‍പ്പിക്കുന്നു.രാത്രിയാണ് അന്നങ്ങളുടെ വരവും പടയണി സമാപനവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :