എന്നെന്നും യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ ? എന്നാല്‍ ഇത് നിര്‍ബന്ധം !

സൗഹൃദം നേടൂ,യുവത്വം നിലനിര്‍ത്തൂ!

health , health tips , friendship , young , ആരോഗ്യം , ആരോഗ്യ വാര്‍ത്ത , സൗഹൃദം നേടൂ യുവത്വം നിലനിര്‍ത്തൂ! , ഹോര്‍മോണ്‍ തെറാപ്പി ,  ഹോങ്കോങ് സിറ്റി യൂണിവേഴ്സിറ്റി
സജിത്ത്| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2017 (16:39 IST)
യുവത്വം നില നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിനായി പല മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കാറുണ്ട്. ഹോര്‍മോണ്‍ തെറാപ്പിയിലൂടെയും മറ്റുമെല്ലാം ഇതിനായി പലരും പണവും ചിലവാക്കാറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... നല്ല സുഹൃത്തുക്കളും തുറന്ന മനസും ഉണ്ടെങ്കില്‍ യുവത്വം നിങ്ങളെ വിട്ടു പിരിയാന്‍ മടിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഹോങ്കോങ് സിറ്റി യൂണിവേഴ്സിറ്റിയിലെ സാമൂഹ്യ വിഭാഗം നടത്തിയ പഠനമാണ് സൗഹൃദവും യുവത്വവും തമ്മിലുള്ള ബന്ധം വെളിവാക്കിയിരിക്കുന്നത്. നല്ല സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സാമ്പത്തിക സുരക്ഷിതത്വം എന്നിവയെല്ലാം വയസുകാലത്തും യുവത്വത്തിന്റെ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്നതിന് കരുത്തു നല്‍കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

സമൂഹവുമായി അടുത്ത ബന്ധവും തുറന്ന സമീപനവും യുവത്വത്തിന്റെ പ്രധാന ഘടകങ്ങളാണ്. ചിലര്‍ക്ക് വാര്‍ദ്ധക്യത്തിലും യുവത്വം കാണുന്നത് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉള്ള മികച്ച പിന്തുണയും ജീവിതരീതിയിലെ ശരിയായ സമീപനവും കൊണ്ടാണെന്നാണ് വിലയിരുത്തല്‍. പുരുഷന്‍മാരേക്കാള്‍ വേഗത്തിലാണ് സ്ത്രീകള്‍ക്ക് വാര്‍ദ്ധക്യം ബാധിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :