തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കുടിച്ചാല്‍...

തണ്ണിമത്തന്‍, തണ്ണിമത്തന്‍ ജ്യൂസ്, ആരോഗ്യം, ആരോഗ്യക്കുറിപ്പുകള്‍, Water Melon, Water Melon Juice, Health, Health Tips
BIJU| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (18:02 IST)
നിത്യവും കഴിക്കാവുന്ന ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തൻ. ദാഹവും വിശപ്പും ക്ഷീണവും ഒരുമിച്ചകറ്റാ‍ൻ കഴിയുന്ന പഴമാണിത്. തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നതും ഉത്തമമാണ്. വേനൽകാലത്താണ് ആളുകൾ കൂടുതലായി തണ്ണിമത്തനെ ആശ്രയിക്കാറുള്ളത്. എന്നാൽ ഏതു കാലത്തും തണ്ണിമത്തൻ ആരോഗ്യത്തിന് നല്ലതാണ്.

രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉൾപ്പടെയുള്ള പല ജീവിതശൈലി പ്രശ്നങ്ങളും പരിഹരിക്കാൻ തണ്ണിമത്തൻ ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പോലും ചെറുക്കാൻ തണ്ണിമത്തൻ കഴിക്കുന്നതിലൂടെ സാധിക്കും.

ശരീരത്തിൽ ജലാംശം ക്രമീകരിക്കുന്നതിലൂടെ നിർജ്ജലീകരണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്റുകൾ സൌന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഇത് ഇല്ലാതാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :