സ്ത്രീയുടെ രതിമൂർച്ഛ നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണ്?!

അപർണ| Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (15:36 IST)
ലൈംഗികതയുടെ കാര്യത്തിൽ പുരുഷനേക്കാൾ ഒരുപടി മുന്നിലാണ് സ്ത്രീകളെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കിടപ്പറയിൽ സ്ത്രീക്കാണോ പുരുഷനാണോ മുൻ‌ഗണന എന്ന് ചോദിച്ചാൽ ‘ആർക്കുമല്ല, രണ്ടുപേർക്കും’ എന്ന് പറയേണ്ടി വരും. ആസ്വദിക്കലാണ് ലൈംഗികത. അതിന് രണ്ടുപേരുടെയും സമ്മതവും താൽപ്പര്യം ഉണ്ടായിരിക്കണം.

സ്ത്രീക്ക് വേണ്ടതെല്ലാം എനിക്ക് നല്‍കാനാവും എന്നൊരു ചിന്ത പുരുഷനിൽ ഉണ്ടാകാറുണ്ട്. എന്നാൽ, മിഥ്യാധാരണ ആണ്. സ്ത്രീയുടെ രതിമൂര്‍ച്ഛ വളരെ സവിശേഷമാണ്. പലപ്പോഴും സംഭോഗം കൊണ്ട് മാത്രം സ്ത്രീ തൃപ്തിയടയണം എന്നില്ല. ഇത് സ്ത്രീയുടെ കുഴപ്പമല്ല. സവിശേഷതയാണ്. പക്ഷെ, പുരുഷന്‍ ചിന്തിക്കുക സ്ത്രീക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്നാണ്.

പാശ്ചാത്യ നാടുകളില്‍ ഒട്ടേറെ സ്ത്രീകള്‍ രതിമൂര്‍ച്ഛയ്ക്കായി “വൈബ്രേറ്ററുകള്‍” ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്‍റെ ശേഷിക്ക് അപ്പുറമായി വേഗമാര്‍ന്ന ചലനങ്ങള്‍ വൈബ്രേറ്ററുകള്‍ ഉണ്ടാക്കുന്നു. ചില സ്ത്രീകള്‍ക്ക് 3,000 ആര്‍.പി.എം ഉണ്ടെങ്കില്‍ മാത്രമേ രതിമൂര്‍ച്ഛ പ്രാപിക്കാനാവു.

പുരുഷന്‍ ഈ സത്യം മനസ്സിലാക്കിയേ പറ്റു. വൈബ്രേറ്ററിനെ വിരലു പോലെയോ നാവു പോലെയോ നിങ്ങളുടെ സഹായിയായി ആണ്, പകരക്കാരനായി അല്ല കാണേണ്ടത്. നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വൈബ്രേറ്റര്‍ അതിന്‍റെ വഴിക്ക് മറ്റ് ചില കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. എന്നു വച്ച് എല്ലാവരും വൈബ്രേറ്റര്‍ അടിമകളാകണം എന്നല്ല. അങ്ങനെ സഹായം വേണ്ടിവരുന്ന ചുരുക്കം ചില സ്ത്രീകള്‍ എങ്കിലുമുണ്ടെന്ന് പുരുഷന്‍ തിരിച്ചറിഞ്ഞേപറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :