ശരീരഭാരം കുറയ്‌ക്കാന്‍ ഇതാണ് ഏറ്റവും നല്ല എളുപ്പവഴി

 weight loss , health , food , life style , ആരോഗ്യം , ഭക്ഷണം , ശരീരഭാരം , കുടവയര്‍
Last Modified വെള്ളി, 18 ജനുവരി 2019 (07:54 IST)
ശരീരഭാരം കുറയ്‌ക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അത് നടക്കുന്നില്ലെന്ന പരാതിയാണ് പലരിലും. സ്‌ത്രീകളും പുരുഷന്മാരും സമാന അഭിപ്രായക്കാരാണ്. ഭക്ഷണക്രമത്തില്‍ ചില പൊളിച്ചെഴുത്തുകള്‍ നടത്തിയാല്‍ പൊണ്ണത്തടിയും കുടവയറും വളരെ വേഗം കുറയ്‌ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

ഭക്ഷണത്തില്‍ എണ്ണയുടെ അളവ് കുറയ്ക്കുകയും സുഗന്ധ വ്യഞ്ജനങ്ങളുടെ അളവ് കൂട്ടുകയുമാണ് ശരീരഭാരം കുറയ്‌ക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഇതിനൊപ്പം എരിവ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം.

അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം. ജങ്ക് ഫുഡുകള്‍ പൂര്‍ണ്ണമായും വേണ്ടെന്നു വയ്‌ക്കണം. പഴങ്ങളും പച്ചക്കറികളും, ആരോഗ്യകരമായ കൊഴുപ്പുകളും മാംസ്യവും കഴിക്കാം.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ആവശ്യമാണ്. ശരീരത്തിന് ഊര്‍ജ്ജം പകരാന്‍ ഇവ സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :