ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം

  sex , health , love , bedroom , couples , life style , സെക്‍സ് , പ്രണയം , കിടപ്പറ , ലൈംഗികത
jibin| Last Modified ശനി, 9 ജൂണ്‍ 2018 (14:49 IST)
ബന്ധങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ ലൈംഗികതയ്‌ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല. മികച്ച ബന്ധങ്ങള്‍ പങ്കാളികള്‍ക്കിടെയില്‍ സ്‌നേഹം വര്‍ദ്ധിപ്പിക്കും.

ലൈംഗികതയെ പല രീതിയില്‍ നിര്‍വചിക്കുന്നവരാണ് പലരുമെങ്കിലും ഈ ബന്ധത്തിന് കാന്തികമായ ശക്തിയുണ്ടെന്നാണ് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അകന്നു നിന്ന ശേഷം കണ്ടു മുട്ടുമ്പോഴുമാണ് ഭാര്യാഭർത്താക്കന്മാർ ലൈംഗികബന്ധത്തിന് കൂടുതല്‍ സമയം മാറ്റിവയ്‌ക്കുന്നത്.

ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യമാണ് ഒരു ദിവസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം എന്നത്.
ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. താൽപര്യവും സന്ദർഭങ്ങളും നോക്കി ആരോഗ്യം കണക്കാക്കി ബന്ധപ്പെടുന്നതിലെ എണ്ണം തീരുമാനിക്കേണ്ടത് അവരവരാണ്.

പക്വത കൈവന്ന ദമ്പതികൾ സംഭോഗത്തിന്റെ എണ്ണത്തിനല്ല പ്രാധാന്യം നൽകുന്നത്. പ്രത്യുത ഓരോ സംഭോഗത്തിൽ നിന്നും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സുഖാനുഭൂതിക്കാണ്. സ്‌നേഹവും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ബന്ധത്തില്‍ മാത്രമെ മികച്ച ലൈംഗികതയും ഉണ്ടാകൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :