ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

 health , life style , sprouts, ആരോഗ്യം , ഭക്ഷണം , ധാന്യങ്ങള്‍ , ഭക്ഷണം
Last Modified ചൊവ്വ, 16 ജൂലൈ 2019 (19:27 IST)
ആരോഗ്യം വര്‍ദ്ധിക്കുന്നതിനും ശരീര സൌന്ദര്യം മെച്ചപ്പെടുത്തുന്നതിനും ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഉത്തമമാണ്. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും കൈവരാന്‍ ഈ ശീലം സഹായിക്കും.

തടി കുറക്കാന്‍ കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ എല്ലാം പലപ്പോഴും മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നുണ്ട്. എന്നാല്‍ കഴിക്കുന്നത് കൃത്യമായി രീതിയില്‍ അല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും പല വിധത്തിലുള്ള അനാരോഗ്യ പ്രതിസന്ധികളാണ് ഇതുണ്ടാക്കുന്നത്.

ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോള്‍ ഭക്ഷ്യവിഷബാധ പോലുള്ള അവസ്ഥകള്‍ ഉണ്ടായേക്കാം. ധാന്യങ്ങള്‍ കൃത്യമായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ ഉണ്ടാകും.

ഇവ മുളപ്പിച്ച് കഴിയുമ്പോള്‍ അതില്‍ ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ഇത് ഉപയോഗിക്കരുത്. മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ വൃത്തിയായി കഴുകണം. പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. നല്ലതു പോലെ ചൂടാക്കിയതിനും വേവിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഇതിലെ വെള്ളം മുഴുവന്‍ കളയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതു പോലെ തന്നെ മുളപ്പിക്കാന്‍ വയ്‌ക്കുന്നതിന് മുമ്പ് ധാന്യങ്ങള്‍ വൃത്തിയായി കഴുകേണ്ടത് ആവശ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :