രേണുക വേണു|
Last Modified വെള്ളി, 23 ജൂലൈ 2021 (20:31 IST)
പലരുടെയും നഖങ്ങളില്‍ ചെറിയ ചെറിയ വെള്ളപ്പാടുകളും വരകളും കണ്ടിട്ടില്ലേ? അതൊരു ആരോഗ്യപ്രശ്‌നമാണ്. നഖത്തില്‍ കാണുന്ന നിറവ്യത്യാസമുള്ള കുത്തുകളും കുഴികളും ശരീരത്തിലെ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ലഭിക്കാതെ വരുമ്പോഴാണ് നഖത്തില്‍ വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. നഖങ്ങള്‍ വരണ്ട് പൊട്ടിപോകുന്നതിനു പ്രധാന കാരണം ഭക്ഷണക്രമത്തിലെ അസന്തുലിതാവസ്ഥയാണ്. അനീമിക് ആയവരില്‍ നഖങ്ങളുടെ അഗ്രഭാഗങ്ങള്‍ മുകളിലേക്ക് സ്പൂണുപോലെ പൊങ്ങിയതായി കാണാം. കുഴിനഖം വരുന്നതും പലരിലും പതിവാണ്. നഖങ്ങള്‍ അലക്ഷ്യമായി വെട്ടുന്നതിലൂടെയും വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്നുമാണ് കുഴിനഖം രൂപപ്പെടുന്നത്.