വണ്ണ‍മുള്ള സ്‌ത്രീകള്‍ കിടപ്പറയില്‍ പരാജയമോ ?; സത്യാവസ്ഥ ഇതാണ്

വണ്ണ‍മുള്ള സ്‌ത്രീകള്‍ കിടപ്പറയില്‍ പരാജയമോ ?; സത്യാവസ്ഥ ഇതാണ്

  sexual problems , health , life style , fat women , ലൈംഗികത , പങ്കാളി , സെക്‍സ് , തടിച്ച സ്‌ത്രീ
jibin| Last Updated: തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (19:55 IST)
വണ്ണവും ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ എന്നും ചര്‍ച്ചകള്‍ നടക്കാറുണ്ട്. വണ്ണത്തിന്റെ ഭാഗമായുണ്ടാകുന്ന കുടവയറും അമിതഭാരവും ലൈംഗികബന്ധത്തിന് തടസമാകുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്‌ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നതെന്നു പറയപ്പെടുന്നു.

വണ്ണമുള്ള സ്‌ത്രീക്ക് മികച്ച ലൈംഗിക അനുഭൂതി ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയിക്കുന്നവരുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അടുത്ത കാലത്ത് നടന്ന പഠനപ്രകാരം സ്ലിം ബ്യൂട്ടികളെക്കാള്‍ വണ്ണമുളള സ്ത്രീകളാണ് ലൈംഗിക വിഷയത്തില്‍ കൂടുതല്‍ തല്‍പ്പരര്‍ എന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീയുടെ വണ്ണവും ലൈംഗിക പ്രതികരണങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഹവായി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിന്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ബ്ലിസ് കനെഷിരോ ഓറിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ മേരി ഹാര്‍വി എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
കുടുംബങ്ങളുടെ വളര്‍ച്ച സംബന്ധിച്ച് 2002ലെ ദേശീയ സര്‍വേയുടെ രേഖകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. ഏഴായിരം സ്ത്രീകളുടെ ലൈംഗിക പ്രതികരണങ്ങള്‍ പഠന വിധേയമാക്കുകയുണ്ടായി.

സ്ത്രീകളുടെ വണ്ണം, ലൈംഗിക പ്രതികരണങ്ങള്‍, ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രായം, പങ്കാളികളുടെ എണ്ണം, ലൈംഗിക ബന്ധപ്പെടുകളുടെ എണ്ണം എന്നിവ പഠനവിധേയമക്കിയിരുന്നു. വണ്ണമുള്ള സ്ത്രീകളുടെ ലൈംഗിക പ്രതികരണങ്ങള്‍ സാധാരണ വണ്ണമുള്ളവരില്‍ നിന്നും വ്യത്യസ്തമല്ലെന്ന് പഠനത്തില്‍ കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :