ഗർഭനിരോധന ഗുളികകൾ അമിതവണ്ണത്തിന് കാരണമാകുമോ ?

തിങ്കള്‍, 11 ജൂണ്‍ 2018 (13:32 IST)

 condum , helath , womens , girls , pregnant , pregnancy precaution tablets ഗര്‍ഭധാരണം , ഗർഭനിരോധന ഗുളിക , പ്രസവം , ആരോഗ്യം

ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ പല കാര്യങ്ങളും ഇന്നത്തെ യുവത്വം മാറ്റിവയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ട്. കുടുംബജീവിതത്തിലും ഈ പ്രവണത വളരെയധികമായി കടന്നുവരുന്നുണ്ട്. ഗര്‍ഭധാരണം വൈകിപ്പിക്കുന്നത് ഇതിലൊന്നു മാത്രമാണ്.

ഇപ്പോള്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനം സ്വീകരിക്കാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നത് പലവിധ കാരണങ്ങളാണ്. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും, സാമ്പത്തിക പരാധീനതകളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഗർഭനിരോധനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗം ഉറകള്‍ ആണെന്നിരിക്കെ പലരും ഗുളികകളെ ആശ്രയിക്കാറുണ്ട്.

ഭര്‍ത്താവിന്റെ ഇഷ്‌ടക്കേടാണ് സ്‌ത്രീകളെ ഗർഭനിരോധന ഗുളികകളിലേക്ക് എത്തിക്കുന്നത്. ഈ മാര്‍ഗം സ്വീകരിക്കുന്ന സ്‌ത്രീകള്‍ അമിതമായി വണ്ണം വയ്‌ക്കുമെന്നാണ് പറയപ്പെടുന്നത്. ഇതാണ് സ്‌ത്രീകളെ ആശങ്കപ്പെടുത്തുന്നത്.

ഒരു പ്രസവശേഷമാണ് ഭൂരിഭാഗം സ്‌ത്രീകളും ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന എല്ലാവർക്കും വണ്ണം കൂടില്ല എന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശരീര പ്രകൃതിയനുസരിച്ചാണ് ശരീരം തടിക്കുന്നത്.

ആദ്യത്തെ പ്രസവശേഷം മാസങ്ങളോളം വിശ്രമം എടുക്കുന്നതും വണ്ണം കൂടുന്നതിന് കാരണമാകാം. അതിനാൽ ആഹാരനിയന്ത്രണവും വ്യായാമവും കൂടി ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ നല്ല വ്യത്യാസം ഉണ്ടാകുമെന്നാണ് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

നെല്ലിക്ക ജ്യൂസ് ആർത്തവ സമയത്ത് ഉപയോഗപ്രദമാകുന്നതെങ്ങനെ?

നമ്മുടെ ആരോഗ്യകാര്യത്തില്‍ പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്ന ഉത്തമ ഔഷധമാണ് ...

news

കിടപ്പറയിലെ ‘സുഖ'ത്തിന് നല്ല മനസ്സ് മാത്രം പോര? - അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

നല്ല കുടുംബജീവിതത്തിന് നല്ല ലൈംഗികബന്ധം ആവശ്യമാണ്. പരസ്പരമുള്ള വിശ്വാസവും ആത്മബന്ധവും ...

news

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം

ബന്ധങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ ലൈംഗികതയ്‌ക്ക് സാധിക്കുമെന്നതില്‍ ...

news

പകല്‍ സമയത്തും ഉറക്കം തൂങ്ങുന്നുണ്ടോ ?; ‘നാര്‍കോലെപ്‌സി’യുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാം

എന്താണ് നാര്‍കോലെപ്‌സി എന്ന ചോദ്യം എന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തലച്ചോറില്‍ ...

Widgets Magazine