നെല്ലിക്ക ജ്യൂസ് ആർത്തവ സമയത്ത് ഉപയോഗപ്രദമാകുന്നതെങ്ങനെ?

തിങ്കള്‍, 11 ജൂണ്‍ 2018 (10:12 IST)

Widgets Magazine

നമ്മുടെ ആരോഗ്യകാര്യത്തില്‍ പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്ന ഉത്തമ ഔഷധമാണ് നെല്ലിക്ക. എന്നാല്‍ ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റമാണ് ഉണ്ടാവുക എന്ന് ആലോചിച്ചിട്ടുണ്ടോ? ചെറിയ ചവർപ്പുള്ളതിനാൽ നെല്ലിക്ക ജ്യൂസ് കുടിക്കാൻ പലർക്കും മടിയാണ്. എന്നാൽ, ഇത് നൽകുന്ന ഗുണകരമായ ആരോഗ്യ ടിപ്സുകൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഒരു മടിയുമില്ലാതെ നെല്ലിക്ക ജ്യൂസ് കുടിക്കും. 
 
ക്യാന്‍സര്‍ പ്രതിരോധിയ്ക്കാn നെല്ലിക്ക ജ്യൂസ് നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയതിനാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും നെല്ലിക്കക്കുള്ള സ്ഥാനം വളരെ വലുതാണ്.
 
ചില സമയങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്നത് പ്രതിരോധിയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് സഹായിക്കും.
 
നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതു കൊണ്ട് ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും ഇത് സഹായകമാണ്. അതുപോലെ വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്. 
 
എല്ലാ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു. ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. ഇത് ചര്‍മ്മത്തിന് പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുന്നു.
 
നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഔഷധമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമായ തോതില്‍ നിലനിര്‍ത്തുന്നു. അതിലൂടെ പ്രമേഹം നിയന്ത്രണവിധേയമാകുകയും ചെയ്യുന്നു. അതുപോലെ ജലദോഷവും പനിയും എളുപ്പത്തില്‍ തുരത്താനും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

കിടപ്പറയിലെ ‘സുഖ'ത്തിന് നല്ല മനസ്സ് മാത്രം പോര? - അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

നല്ല കുടുംബജീവിതത്തിന് നല്ല ലൈംഗികബന്ധം ആവശ്യമാണ്. പരസ്പരമുള്ള വിശ്വാസവും ആത്മബന്ധവും ...

news

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം

ബന്ധങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ ലൈംഗികതയ്‌ക്ക് സാധിക്കുമെന്നതില്‍ ...

news

പകല്‍ സമയത്തും ഉറക്കം തൂങ്ങുന്നുണ്ടോ ?; ‘നാര്‍കോലെപ്‌സി’യുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാം

എന്താണ് നാര്‍കോലെപ്‌സി എന്ന ചോദ്യം എന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തലച്ചോറില്‍ ...

news

'നിലക്കടല' ചുമ്മാ കൊറിച്ചോളൂ, ഹൃദയസംബന്ധമായ രോഗങ്ങൾ പമ്പകടത്താം

നിലക്കടല ഇഷ്‌‌ടമല്ലാത്തവർ വളരെ ചുരുക്കം പേരേ ഉണ്ടാകൂ. ചുമ്മാ ഇരിക്കുമ്പോഴും ...

Widgets Magazine