ശീഘ്ര സ്ഖലനത്തിന്റെ കാരണങ്ങള്‍ എന്തെല്ലാം ?; എപ്പോഴാണ് സ്ഖലനം നടക്കേണ്ടത് ?

 health , life style , food , lovers, ശീഘ്ര സ്ഖലനം , ആരോഗ്യം , സ്‌ത്രീ , പുരുഷന്‍ , പങ്കാളി
Last Updated: വ്യാഴം, 14 മാര്‍ച്ച് 2019 (12:32 IST)
ഭൂരിഭാഗം പുരുഷന്മാരെയും അലട്ടുന്ന പ്രശ്‌നമാണ് ശീഘ്ര സ്ഖലനം. കൂടുതലായും യുവാക്കളാണ് ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നത്. വിവാഹജീവിതം വിജകരമാകുമോ പങ്കാളിയെ തൃപ്‌തിപ്പെടുത്താന്‍ കഴിയുമോ എന്നിങ്ങനെയാണ് പലരുടെയും ആശങ്ക.

പങ്കാളികളില്‍ ഇരുവര്‍ക്കും ലൈംഗികാനുഭൂതി ലഭിക്കുന്നതിനു മുമ്പ് സ്ഖലനം നടക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പൊതുവായി പറയുന്നത്. ലിംഗ പ്രവേശനത്തിനുശേഷം മൂന്നുനാലു മിനുറ്റിനകം സ്ഖലനം നടക്കുന്നത് സ്വാഭാവികമാണ്.

ലിംഗംപ്രവേശിപ്പിച്ച് ഏഴുമുതല്‍ 20വരെ ചലനങ്ങള്‍ക്കകം സ്ഖലനം നടക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ഇത്തരം സ്വാഭാവിക സാഹചര്യങ്ങള്‍ക്കു മുമ്പു തന്നെ സ്ഖലനം നടക്കുകയാണെങ്കില്‍ മാത്രമെ അതിനെ ശീഘ്രസ്ഖലനമായി കാണേണ്ടതുള്ളൂ.

ശീഘ്ര സ്ഖലനത്തിന് പലവിധ കാരാണങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഹോര്‍മോണ്‍ തകരാറുകള്‍ ശാരിരിക പ്രശ്‌നങ്ങള്‍ എന്നിവയും ഈ പ്രശ്‌നത്തിന് കാരണമാകാം.

ചെറിയ പ്രായത്തിലുള്ള ലൈംഗിക ബന്ധങ്ങള്‍, പരിചയക്കുറവ്, ആകാംഷ, ഭയവും ലൈംഗിക ചൂഷണങ്ങളും, കുറ്റബോധം, നാഡീ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ എന്നീ കാരണങ്ങള്‍ ശീഘ്ര സ്ഖലനത്തിന് കാരണമാകുന്നുണ്ട്.

മദ്യപാനം, പുകവലി, ലഹരി ദുരുപയോഗം, രോഗാവസ്ഥകള്‍, ഉദ്ധാരണക്കുറവ്, തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ശീഘ്ര സ്ഖലനത്തിലേക്ക് നയിക്കുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :