ഈ ചുവപ്പ് നിറമാണോ വില്ലന്‍; എങ്കില്‍ നാണിക്കാതെ ഭാര്യയോട് പറയണം

ഈ ചുവപ്പ് നിറമാണോ വില്ലന്‍; എങ്കില്‍ നാണിക്കാതെ ഭാര്യയോട് പറയണം

 health , love , relationship , women , ലൈംഗികത , കിടപ്പറ , ലിംഗം , സ്‌ത്രീ , പുരുഷന്‍
jibin| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2018 (19:31 IST)
കിടപ്പറയില്‍ കരുത്തനാണെങ്കിലും പങ്കാളിയോട് മനസ് തുറക്കാന്‍ മടി കാണിക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. തമ്മിലുള്ള അകല്‍ച്ചയും ചില ഇഷ്‌ടക്കേടുകളുമാണ് ഇതിനും കാരണമായി ചൂണ്ടിക്കാടുന്നത്.

സ്‌ത്രീയെ തൃപ്‌തയാക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ചില പുരുഷന്മാരുടെ പരാതിയാണ് ലിംഗാഗ്രത്തിൽ ഇടയ്ക്കിടെ കാണപ്പെടുന്ന ചുവപ്പുനിറം. ഈ നിറം വരുകയും കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം അപ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതോടെ മികച്ച ലൈംഗിക ബന്ധം വരെ പലര്‍ക്കും നഷ്‌ടമാകുന്നുണ്ട്.

എന്തുകൊണ്ടാണ് ലിംഗാഗ്രത്തിൽ ഇടയ്ക്കിടെ ചുവപ്പുനിറം കാണുന്നതെന്ന് പലരും ആശങ്കപ്പെടാറുണ്ട്. ഭയവും ആശങ്കയും മൂലം ചികിത്സ തേടാന്‍ പോലും ഇവര്‍ ഭയപ്പെടുന്നു. എന്നാല്‍ ഇതിനു കാരണം പ്രമേഹരോഗമാണെന്നാണ് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കാൻഡിഡ എന്ന പൂപ്പൽ മൂലമുള്ള ചർമരോഗമാണിത്. ശരീരത്തിൽ നനവ് കൂടിയ ഭാഗങ്ങളെയാണ് സാധാരണ ഈ പൂപ്പൽ ബാധിക്കുന്നത്. പ്രമേഹരോഗ ബാധിതരിൽ പൂപ്പൽ ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

അതിനാല്‍ ലിംഗാഗ്രത്തിൽ ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടാല്‍ പ്രമേഹരോഗം നിർണയിക്കാനുള്ള രക്തപരിശോധന അത്യാവശ്യമായി നടത്തണമെന്നും വിദഗ്ദര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :