പോണ്‍ കാണാറുണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെ വലയ്‌ക്കുന്നുണ്ടാകും

തിങ്കള്‍, 5 നവം‌ബര്‍ 2018 (17:50 IST)

 smart phone , sexual videos , mobile phones , sexual problems , സ്‌മാര്‍ട്ട് ഫോണ്‍ , രതി വിഡിയോ , ലൈംഗിക വീഡിയോ , അശ്ലീല ദൃശ്യങ്ങള്‍

സ്‌മാര്‍ട്ട് ഫോണുകളുടെ തെറ്റായ ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുന്നത് കൂടുതലായിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ ഇന്റര്‍‌നെറ്റ് ഓഫറുകള്‍ ലഭിക്കുന്നതോടെ മിക്ക കുട്ടികളുടെയും ഫോണുകള്‍ രതി വിഡിയോകളുടെ ശേഖരമായി തീര്‍ന്നു.

ലൈംഗിക വീഡിയോകളില്‍ കൂടുതലും വൈകൃതങ്ങളാണ്. ലൈംഗികാവബോധവും ശരിതെറ്റുകളെക്കുറിച്ചുള്ള വിചാരവുമില്ലാത്ത കൗമാര മനസുകളിലേക്ക് ഇത്തരം ദൃശ്യങ്ങള്‍ പതിയുന്നതോടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

ഗൗരവത്തോടെ കാണേണ്ട ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ തള്ളിക്കളയുന്നത് തിരിച്ചടിയുണ്ടാക്കും. ആരോഗ്യകരമല്ലാത്തതും വികലവുമായ കാഴ്ചപ്പാടുകൾ മാത്രമെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിലൂടെ ലഭിക്കൂ. സെക്‍സ് എന്നാല്‍ സ്‌ത്രീയെ മതിവരുവോളം ഭോഗിക്കാനുള്ള മാര്‍ഗമായി കാണുകയും ചെയ്യും പലരും.

ശ്രദ്ധയില്ലായ്‌മ, വിഷാദം , പഠനത്തോടുള്ള താല്‍പ്പര്യമില്ലായ്‌മ, നെഗറ്റീവ് ചിന്താഗതി, അക്രമവാസന, അമിതമായി സ്വയംഭോഗ ശീലം, വിഡിയോ ദൃശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം, തെറ്റായ ലൈംഗിക ജീവിതം എന്നീ പ്രശ്‌നങ്ങളാണ് പോണ്‍ വീഡിയോകള്‍ കാനുന്നവരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍.

കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും സമാനമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുക, പങ്കാളിയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍, കിടപ്പറയിലെ പൊരുത്തക്കേട്, പങ്കാളിക്ക് സെക്‍സിനോടുള്ള ഭയം, സെക്‍സിനോടുള്ള അമിതമായ ആസക്‍തി എന്നിവയും മുതിര്‍ന്നവരെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ചോക്ലേറ്റിന്റെ രുചിയിലലിഞ്ഞ് ഹൃദയം സംരക്ഷിക്കാം !

ചോക്ലേറ്റ് ഒരുപക്ഷേ ദിവസേന കഴിക്കുന്നവരാണ് നമ്മൾ, ചോക്ലേറ്റിനോട് ഒരു പ്രത്യേക തരം ഇഷ്ടം ...

news

രുചികരമായ ഒരു ഉത്തമ ഔഷധം-‘പൊങ്ങ്‘

മുളച്ച തേങ്ങക്കുള്ളിൽ കാണപ്പെടുന്ന മൃതുലമായ ഭാഗമണ് പൊങ്ങ്. തേങ്ങയേക്കാളേറെ ആരോഗ്യ ഗുണങ്ങൾ ...

news

മാനസിക സമ്മർദ്ദം കുറക്കാൻ വെണ്ണ കഴിക്കാം !

വെണ്ണയെ പൊതുവെ തടി കൂട്ടുന്ന ഒരു ആഹാര പദാർത്ഥമായാണ് കണാക്കാക്കുന്നത്. എന്നാൽ ധാരാളം പോഷക ...

news

സ്വയംഭോഗം അമിതമായാല്‍ ബീജം തീര്‍ന്നുപോകുമോ? ഹീമോഗ്ലോബിന്‍റെ അളവ് താഴുമോ?

കൌമാരക്കാരായ ആണ്‍കുട്ടികള്‍ അസ്വസ്ഥരാകുന്ന ഒരു ചോദ്യമാണത് - സ്വയംഭോഗം ചെയ്താല്‍ ...

Widgets Magazine