എന്താണ് ഓജസ് ?; മനുഷ്യ ശരീരവുമായി ഇവയ്‌ക്ക് എന്തു ബന്ധം ?

എന്താണ് ഓജസ് ?; മനുഷ്യ ശരീരവുമായി ഇവയ്‌ക്ക് എന്തു ബന്ധം ?

  health , food , മനുഷ്യ ശരീരം , ഓജസ് , ആരോഗ്യം , വിശപ്പ് , ഭക്ഷണം
jibin| Last Modified ശനി, 23 ജൂണ്‍ 2018 (13:18 IST)
ഓജസ് എന്ന വാക്ക് കേട്ടു പരിചയമുണ്ടെങ്കിലും എന്താണ് ഇതെന്ന് ഭൂരിപക്ഷം പേര്‍ക്കുമറിയില്ല. മനുഷ്യശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്നതോ അല്ലെങ്കില്‍ ചേര്‍ന്നു നില്‍ക്കുന്നതുമായ ഒന്നാണ് ഓജസ്.

ശരീരത്തിനു ബലവും ഓജസും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനൊപ്പം
ചെറുത്ത് തോല്‍‌പ്പിക്കുന്നതിനും ഓജസ് ആവശ്യമാണ്. ഓജസ് ക്ഷയിച്ചു പോയാല്‍ മനുഷ്യശരീരം ക്ഷയിച്ചു പോകും.

വാതം, പിത്തം മുതലായ ദോഷങ്ങള്‍, രക്തം, മാംസം മുതലായ ധാതുക്കള്‍, മലം, മൂത്രം, മലം മുതലായവയും
ശരീരത്തിന്റെ നിലനില്പിനും ആരോഗ്യത്തിനും ആവശ്യമായ ഘടകങ്ങളാണ്. ഇവ കോപിക്കാതെ സമസ്ഥിതിയില്‍ നില്ക്കുമ്പോഴാണു ശരീരത്തിനു ബലവും ഓജസും ഉണ്ടാകുന്നത്.

ഇവയുടെ ക്രമം തെറ്റിയാല്‍ കോപം, വിശപ്പ്, ദുഃഖം, അത്യധ്വാനം എന്നിവ രൂക്ഷമാകുകയും ഓജസ് നഷ്‌ടമാകുകയും ചെയ്യും. ജീവനീയ ഷധങ്ങള്‍, പാല്‍, മാംസരസം മുതലായവ ഓജക്ഷയത്തെ തടയുന്നതിനായി
ഉപയോഗിക്കാവുന്ന
ഷധങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :