ഹൃദ്രോഗം മുതല്‍ കാൻസർവരെ തടയും; തണ്ണിമത്തന്റെ ഗുണങ്ങള്‍ ചില്ലറയല്ല

 Health , watermelon , life style , തണ്ണിമത്തന്‍ , ആരോഗ്യം , ചൂട്
Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (16:41 IST)
ഈ കൊടും ചൂടിൽ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനും സഹായിക്കുന്നതാണ് തണ്ണിമത്തന്‍. 90 ശതമാനത്തിലധികം ജലം അടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് ഏറെ ആരോഗ്യപ്രദമാണ്.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് രക്തപ്രവാഹവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കും. വൈറ്റമിൻ ബി1, ബി 6പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, സിങ്ക്, അയോഡിൻ എന്നിവമുണ്ട് ഇതിൽ.

ആന്റിഓക്സിഡന്റുകൾ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. വിശപ്പു കുറയ്ക്കുന്നതിനൊപ്പം ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളും. വൈറ്റമിൻ എ കാഴ്ച വർദ്ധിപ്പിക്കും, മസ്‌കുലാർ ഡീ ജനറേഷനെ പ്രതിരോധിക്കും.

ഫോളിക് ആസിഡ് ധാരാളമുള്ളതിനാൽ ഗർഭിണികൾക്ക് അത്യുത്തമം. ചർമ്മം,​ മുടി,​ അസ്ഥി,​ പല്ല് എന്നിവയുടെ ആരോഗ്യം ഉറപ്പാക്കും. തണ്ണിമത്തന്‍ ഡീഹൈഡ്രേഷൻ തടയുകയും ദാഹമകറ്റുകയും ചെയ്യും. ജീവകങ്ങൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളമടങ്ങിയ ഈ ഫലം ഹൃദ്രോഗം, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ബീറ്റാകരോട്ടിൻ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്‌ത് യൗവനം നിലനിറുത്തും. സ്‌ട്രെസ്, ടെൻഷൻ എന്നിവ കുറയ്‌ക്കും. ചെറുകുടലിന്റെ ഭിത്തികളെ ബലപ്പെടുത്തും. വൈറ്റമിൻ സി, ഫ്‌ളേവനോയ്ഡുകൾ എന്നിവ ശ്വാസകോശരോഗങ്ങൾ പരിഹരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :