നിങ്ങള്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ ?; എങ്കില്‍ തവിടെണ്ണ പതിവാക്കണം

നിങ്ങള്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ ?; എങ്കില്‍ തവിടെണ്ണ പതിവാക്കണം

 health , thavidenna , food , അടുക്കള , ത​വി​ടെ​ണ്ണ , കൊ​ള​സ്​ട്രോ​ള്‍ , മീനെണ്ണ , ആരോഗ്യം
jibin| Last Modified തിങ്കള്‍, 16 ഏപ്രില്‍ 2018 (11:04 IST)
നമ്മളില്‍ പലരും അടുക്കളയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഒന്നാണ് ത​വി​ടെ​ണ്ണ. ആ​രോ​ഗ്യ​ദാ​യ​ക​വും ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉത്തമവുമായ ത​വി​ടെ​ണ്ണ​യുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

മറ്റു സംസ്ഥാനങ്ങളില്‍ കൂടുതലായും ഉപയോഗിക്കാറുണ്ട്. റൈസ് മില്ലുകളിൽ നിന്ന് ശേഖരിച്ച തവിട് അരിച്ച് ശാസ്ത്രീയമായി തിളപ്പിച്ച് എണ്ണയൂറ്റി എടുത്തു ശുദ്ധീകരിച്ചാണ് തവിടെണ്ണയുണ്ടാക്കുന്നത്. ഇതിന്റെ മേന്മയും ഏറെയാണ്‌. ലോകത്തിലെ ആരോഗ്യകരമായ എണ്ണകളിൽ മൂന്നാം സ്ഥാനം തവിടെണ്ണയ്ക്കാണ്.

ചീ​ത്ത കൊ​ള​സ്​ട്രോ​ളി​ന്റെ അ​ള​വ് കു​റച്ച് ന​ല്ല കൊ​ള​സ്ട്രോൾ നി​ല​നി​റു​ത്താ​നും ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാനും തവിടെണ്ണയ്‌ക്ക് കഴിയും. ടോ​ക്കോ​ട്രൈ​നോൾ, ലി​പ്പോ​യി​ക് ആ​സി​ഡ്, ഒ​റൈ​സ​നോൾ എ​ന്നി​വ​യാ​ണ് ത​വി​ടെ​ണ്ണ​യു​ടെ ആ​രോ​ഗ്യ​മൂ​ല്യം വർ​ദ്ധി​പ്പി​ക്കു​ന്ന​ത്.

കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹത്തിനെ എതിർക്കാനും ഹൈപ്പർടെൻഷനെയും നെർവ്സിന്റെ ഇംബാലൻസിനെയും ഒക്കെ ശരിയാക്കാനും ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന ഒ​റൈ​സ​നോളിന് കഴിയും. കരളിനെ സൂക്ഷിക്കുന്ന നല്ലൊരു പോരാളിയും കൂടിയാണ് ഒറിസാനോൾ.

ഒരു നല്ല മോയിസ്ച്ചറൈസർ കൂടിയാണ് തവിടെണ്ണ. കഴിഞ്ഞാൽ ഒമേഗ 3 അടങ്ങിയിട്ടുള്ളത് ഈ ഓയിലിൽ ആണ്. ഒമേഗ 3 യുടെ ഔഷധ ഗുണങ്ങളും ഏറയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :