ഇടക്കിടെ ജലദോഷം വരുന്നുണ്ടോ ? എങ്കിൽ നിസാരമായി തള്ളിക്കളയരുത് !

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (18:25 IST)
മഴക്കാലത്തും കാലാവസ്ഥയിൽ മാറ്റം വരുമ്പോഴുമെല്ലാമാണ് സാധരന ഗതിയിൽ ആളുകൾക്ക് ജലദോഷം വരാറുള്ളത്. എന്നാൽ ചിലർക്ക് ഇത് ഇടക്കിടെ വരാറുണ്ട്. ഇത്തരത്തിൽ ഇടക്കിടെ ജലദോഷം വരുന്നവർ ഈ അവസ്ഥയെ അത്ര നിസാരമായി കാണരുത്. ശരീരത്തിൽ തകരാറുകൾ കാരണമാണ് ഇത് സംഭവിക്കുന്നത് എന്ന് തിരിച്ചറിയണം.

രോഗപ്രതിരോധശേഷി കുറവുള്ളവരിൽ ഇടക്കിടെ ജലദോഷം വരാൻ സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരിൽ പനിയും ഇടക്കിടെ വരാം. അതിനാൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളടങ്ങിയ ഭക്ഷണം ശിലമാക്കുക എന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി.

അലർജിയും വലിയ വില്ലൻ തന്നെ. പൊടി അലർജിയുള്ളവർക്ക് ജലോദോഷം ഒരിക്കലും വിട്ടുമാറില്ല എന്നുമാത്രമല്ല, ദൈനം‌ദിന ജീവിതം ഇത് കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യും. തുമ്മലും, ശ്വാസ തടസവുമെല്ലാം ഉറക്കവും കളയും. ഇത് തനിയെ മാറും എന്ന് പ്രതീക്ഷിച്ചിരിക്കുകയോ സ്വയം ചികിത്സിക്കുന്നതോ അപകടമാണ്.

അലർജിയാണ് ജലദോഷത്തിന് കാരണമാകുന്നത് എന്ന് സ്വാഭാവികമായും ആളൂകൾക്ക് തിരിച്ചറിയാൻ സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ എത്രയും പെട്ടന്ന് ചികിത്സ തേടണം. അല്ലെങ്കിൽ ശ്വാസകോശത്തിൽ ഇൻഫെക്ഷൻ വരുന്നതടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :