മൌത്ത് വാഷ് ഉപയോഗിക്കാറുണ്ടോ ? എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ് !

Last Updated: ശനി, 2 ഫെബ്രുവരി 2019 (16:24 IST)
പല്ലുതേക്കുന്നത് കൂടാതെ വായ വൃത്തിയാക്കുന്നതിനായി. മൌത്ത് വാഷുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വായയിൽ എപ്പോഴും ഫ്രഷായ ഫീൽ അനുഭവപ്പെടും എന്നതിനാൽ പലർക്കും ഇത് ജീവിതചര്യയുടെ ഭാഗമായി തന്നെ മാറിയിരിക്കുന്നു. എന്നാലിത് ആരോഗ്യകരമായ ശീലമല്ലാ എന്നാണ്
ഇപ്പോൾ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.

ദിവസം രണ്ട് നേരം മൌത്ത് വാഷ് ഉപയോഗിച്ച് വായ വൃത്തിയക്കുന്നവർക്ക് പ്രമേഹം വരാനുള്ള സധ്യത മറ്റുള്ളവരെക്കാൾ 55 ശതമാനം അധികമാണ് എന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മൌത്ത് വാഷ് ഉപയോകിച്ച് വായ കഴുകുമ്പോൾ ഇതിന്റെ അംശങ്ങൾ ശരീരത്തിനുള്ളിൽ എത്തുന്നതോടെയാണ് പ്രമേഹത്തിനുള്ള സാധ്യത വർധിക്കുന്നക്കാൻ കാരണം.

വയ്ക്കുള്ളി അണുക്കൾ രൂപപ്പെടുന്നതിനെ ചെറുക്കുന്നതിനായുള്ള ഘടകങ്ങളാണ് മൌത്ത് വാഷിൽ ഉള്ളത്. എന്നാൽ ദഹനത്തിന് സഹായിക്കുന്ന ഉമിനീരിലെ ജീവാണുക്കളുടെ ഉത്പാദനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. യാത്രകൾ ഉൾപ്പടെയുള്ള അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം മൌത്ത് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ്
ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :