നെയ്യ് കഴിച്ച് തടികുറയ്ക്കാൻ സാധിക്കുമോ ? അറിയൂ !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (20:31 IST)
നെയ്യ് കഴിച്ച് തടി കുറക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ ചിലപ്പോൾ നമ്മൾ ചിരിച്ചേക്കാം. നെയ്യ് കഴിച്ചാൽ തടിവെക്കും എന്നാണ് പലരുടെയും ധാരണ. എന്നാൽ നെയ്യ് തടി കുറക്കാൻ കൂടി സഹായിക്കുന്നതാണ്. നെയ്യ് കഴിക്കുമ്പോൽ ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കണം എന്നുമാത്രം.

പാൽ പിരിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന നെയ്യാണ് ഇതിന് ഏറ്റവും ഉത്തമം. ആരോഗ്യകരമായ ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് ഇത്. ഇത് തടി കുറക്കാൻ സഹായിക്കുന്നതാണ്. ദിവസവും രണ്ടോ മുന്നോ സ്പൂൺ നെയ്യാണ് ഇതിനായി കഴിക്കേണ്ടത്.

അരക്കെട്ടിന് ചുറ്റും അടിയുന്ന കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ് സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൊഴുപ്പിനെ എരിയിച്ച് ഊർജ്ജമാക്കി മാറ്റാൻ നെയ്യിന് സാധിക്കും. എന്നാൽ ദിവസവും അമിതമായി നെയ്യ് കഴിക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :