ഇക്കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ നിത്യവും അച്ചാറ്‌ കഴിക്കില്ല !

വ്യാഴം, 6 ഡിസം‌ബര്‍ 2018 (15:03 IST)

അച്ചാറില്ലാതെ ചോറുകഴിക്കാൻ മടിയുള്ളാവരാണ് നമ്മൾ മലയാളികൾ നാരങ്ങയിലും മാങ്ങയിലും തുടങ്ങി മീനും ബീഫും വരെ അച്ചാറിട്ട് കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ നിത്യേനെയുള്ള ഈ അച്ചാറ്‌ തീറ്റ ആരോഗ്യത്തിന് നല്ലതാണോ ? അല്ല എന്നതാണ് ശരി. നിത്യവും അച്ചാറുകഴിക്കുന്നത്‌ നമ്മളെ നിത്യരോഗികളാക്കി മാറ്റും. അൾസറിൽ തുടങ്ങി ഇത് ക്യാൻസറിന് വരെ കാരണമായേക്കാം.
 
അൾസറിന് പ്രധാന കാരണം അച്ചാറിന്റെ അമിത ഉപയോഗമാണെന്ന് എല്ലാവർക്കും അറിയുന്നതാണ്. രാത്രികാലങ്ങളിൽ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കിൽ ദഹനം നടക്കുമ്പോൾ അമിതമായ അസിഡ് ഉൽപ്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യും.
 
വയറു വേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളും അച്ചാറിന്റെ അമിതമായ ഉപയോഗം കാരണം വന്നേക്കാം. ഗ്യാസിന്റെ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ പലരും അച്ചാറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും അവ കൂട്ടുകയേ ഉള്ളൂ.  ഗ്യാസ്ട്രൈറ്റിസ് ഉള്ളവർ അച്ചാറുകൾ മിതമായി മാത്രമേ ഉപയോഗിക്കാവൂ.
 
ഉയർന്ന അളവിൽ ഉപ്പ് ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. അച്ചാറുകൾ കേടായിപ്പോകാതിരിക്കാൻ ആവശ്യത്തിലധികം ഉപ്പ് ചേർക്കും. ഉപ്പിന്റെ അമിതമായ ഉപയോഗം രക്തസമ്മർദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും കാരണമാകും. അമിതമായി ഉപയോഗിച്ചാൽ ചിലരില്‍ താൽക്കാലികമായി രക്തസമ്മർദം കൂടാനിടയുണ്ട്. ഇത് കിഡ്നിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

വലിപ്പം കൂടിയ ലിംഗം കൊണ്ട് കാര്യമൊന്നുമില്ല!

സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും ഒരേപോലെയുള്ള തെറ്റിദ്ധാരണകളില്‍ ഒന്നാണ് വലിപ്പം കൂടിയ ...

news

യൌവ്വനം നിലനിർത്താൻ ഉപ്പ്, ചെയ്യേണ്ടത് ഇത്രമാത്രം !

പ്രായത്തെ പിന്നോട്ടാക്കാൻ ഉപ്പിന് കഴിയും എന്ന് പറഞ്ഞാൽ നമ്മളിൽ പലരൂം വിശ്വസിക്കില്ല. ...

news

എച്ച്‌ഐ‌വി ബാധിച്ച യുവതി തടാകത്തിൽ ചാടി ജീവനൊടുക്കി; 32 ഏക്കര്‍ വരുന്ന തടാകം വറ്റിച്ച് നാട്ടുകാർ

എച്ച്‌ഐവി ബാധിതയായ യുവതി തടാകത്തിൽ ചാടി ജീവനൊടുക്കിയതോടെ ഭയന്ന് നാട്ടുകാർ തടാകം ...

news

ശീഘ്രസ്ഖലനവും വലുപ്പക്കുറവും അലട്ടുന്നുണ്ടോ ?; ഈ വ്യായാമങ്ങള്‍ പതിവാക്കിയാല്‍ ഫലം ഇരട്ടി!

ലൈംഗികതയും വ്യായാമവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ശാരീരിക ഉന്മേഷത്തിനും ആരോഗ്യം ...

Widgets Magazine