അറിയൂ ഈ കാന്താരി മാഹാത്മ്യം !

Sumeesh| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2018 (14:37 IST)
കുഞ്ഞൻ കാന്താരിയുടെ എരിവ് ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. നല്ല പഴഞ്ചോറിൽ കാന്താരി പൊട്ടിച്ചതും ചേർത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണല്ലോ നമ്മൽ മലയാളികൾ. കാന്താരി കുഞ്ഞനാണെങ്കിലും ഇത് നൽകുന്ന അരോഗ്യ ഗുണങ്ങൾ ഇമ്മിണി വലുത് തന്നെയാണ്.

കാന്താരിയുടെ എരിവ് തന്നെയാണ് അതിന്റെ ഔഷധമൂല്യം. എരിവ് കൂടുംതോറും കാന്താരി മുളകിന്റെ ഔഷധ മൂല്യവും കൂടും എന്നാണ് പറയപ്പെടുന്നത്. കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകൾ രക്തക്കുഴലിനെ വികസിപ്പിക്കുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അമിത ഉത്പാദനത്തെ ഇത് ചെറുക്കുന്നു. ഇത് ഹൃദയത്തെ കാത്തുസൂക്ഷിക്കും. ശരീരത്തിൽ മോഷം കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഉത്തമമാണ് കാന്താരി മുളക്.

കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന എരിവിനെ പ്രതിരോധിക്കൻ ശരീരം ധാരാളം ഊർജ്ജം ഉത്പാതിപ്പിക്കേണ്ടിവരും എന്നതിനാൽ ശരീരത്തെ കൊളസ്ട്രോൾ എരിച്ച് തീർക്കുന്നതിന് ഇത് സഹായിക്കും. ഒട്ടുമിക്ക ആയൂർവേദ ഔഷധങ്ങളിലെയും പ്രധാനമായ ഒരു കൂട്ടാണ് കാന്താരി മുളക്. കാന്താരി മുളകിൽ അടങ്ങിരിക്കുന്ന വൈറ്റമിൻ സി ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ നാഡീവ്യവസ്ഥയെ കൂടുതൽ ഊർജ്ജസ്വലമാക്കാനു കാന്താരി മുളകിന് കഴിവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :