രാത്രിയിലെ വൈകിയുള്ള ഭക്ഷണം കഴിപ്പ് ആയുസ് കുറയ്‌ക്കുമോ ?

  food , life style , health , dinner , ആരോഗ്യം , ഭക്ഷണം , ഉറക്കം , അത്താഴം
Last Modified ബുധന്‍, 15 മെയ് 2019 (18:59 IST)
പുതിയ തൊഴില്‍ സാഹചര്യങ്ങളും യാത്രകളും മൂലം രാത്രി വൈകി ഭക്ഷണം കഴിക്കുന്നാവരാണ് പലരും. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഈ പ്രശ്‌നം നേരിടുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് തെറ്റായ ഈ പ്രവര്‍ത്തിയെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നവരില്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. സ്‌നാക്‍സ് കഴിക്കുന്നവരുടെ ആരോഗ്യം പോലും മോശമാകും. ശരീരഭാരം കൂടുകയും കുടവയര്‍ കൂടുന്നതിനും പ്രധാന കാരണമാണ് വൈകിയുടെ കഴിപ്പും തുടര്‍ന്നുള്ള ഉറക്കവും.

ഉറങ്ങേണ്ട സമയത്ത് ഉറക്കം നഷ്‌ടപ്പെടുത്തിയാണ് വൈകി ഭക്ഷണം കഴിക്കുന്നത്. അമിത ക്ഷീണത്തിനും, പ്രമേഹത്തിനും ഈ ശീലം കാരണമാകും.

രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്‌ക്കുള്ള
സാധ്യത കൂട്ടുകയും ചെയ്യുമെന്ന് മെക്‍സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനത്തിൽ പറയുന്നു.
ആയുസില്‍ കുറവ് വരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :