രാജ്യത്ത് പുതിയതായി 237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (15:51 IST)
രാജ്യത്ത് പുതിയതായി 237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 1185 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 533309 പേരാണ് രോഗബാധിതരായി രാജ്യത്ത് മരണമടഞ്ഞത്. അതേസമയം കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപൂരും ഇന്തോനേഷ്യയും. ഇത്തരം നടപടികളിലൂടെ കൊവിഡ്, ന്യുമോണിയ, ജലദോഷപ്പനി എന്നിവയെ ചെറുക്കാനാണ് ശ്രമം. സിംഗപ്പൂരില്‍ പടരുന്ന കൊവിഡ് വേരിയന്റില്‍ 60ശതമാനവും BA.2.86 ആണ്. വര്‍ഷാവസാന ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് കൊവിഡ് കേസുകള്‍ കൂടുന്നതെന്നാണ് കണക്കാക്കുന്നത്.

പൗരന്മാര്‍ യാത്രകളില്‍ ഇടവേള എടുക്കണമെന്ന് ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മലേഷ്യയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :