അൾസറിനെ ഭേദമാക്കും, ദഹനപ്രശ്നങ്ങൾക്കു പരിഹാരം- ക്യാബേജ് ജ്യൂസിന്റെ ഗുണങ്ങൾ ഇങ്ങനെ

സൾഫർ,പൊട്ടാസിയം, മഗ്‌നീഷ്യം, കാൽസ്യം എന്നിവയുടെയും വിറ്റാമിന് എ , സി, കെ എന്നിവയുടെയും കലവറയാണ് ക്യാബേജ്.

Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (17:58 IST)
വയറിന്റെ പ്രശനങ്ങൾക്ക് ക്യാബേജ് നീരിലും നല്ലൊരു മരുന്നില്ല. ക്യാബേജ് ജ്യൂസ് ആയി ഉപയോഗിക്കുമ്പോൾ ഇതിന്റെ ഗുണങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്. പച്ച കാബേജ് പഴങ്ങളുമായി ചേർത്ത് സ്മൂതി ഉണ്ടാക്കി കഴിക്കുകയോ നെല്ലിക്കയായി ചേർത്ത് ജ്യൂസ് ഉണ്ടാക്കുകയോ ക്യാബേജ് വേവിച്ചു വെള്ളം കഴിക്കുകയോ ആവാം

ക്യാബേജ്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞു പതിനഞ്ചു ദിവസം ഭരണിയിൽ ആക്കിവച്ചു ഊറ്റിയെടുത്ത നീര് ഒരു ഔൺസ് വീതം കഴിക്കുന്നത് എത്ര കടുത്ത അൾസറിനെയും ഭേദമാക്കുകയും ദഹനം സാധാരണ ഗതിയിൽ ആക്കുകയും ചെയ്യും.

സൾഫർ,പൊട്ടാസിയം, മഗ്‌നീഷ്യം, കാൽസ്യം എന്നിവയുടെയും വിറ്റാമിന് എ , സി, കെ എന്നിവയുടെയും കലവറയാണ് ക്യാബേജ്. വയറിലെ ദഹന പ്രശ്നങ്ങൾ അൾസർ എന്നിവയ്ക്ക്‌ വളരെ ഫലവത്തായ ഒരു മരുന്നാണ് ക്യാബേജ് നീര്. ദഹനത്തിന് സഹായകമായ ബാക്റ്റീരിയകളെ വളർത്തുന്നതിൽ , ദഹന രസം ഉദ്‌പാദിപ്പിക്കുന്നതിൽ, കാബേജ് നീരിന് നല്ലൊരു പങ്കുവഹിക്കാൻ കഴിയും. പല ആരോഗ്യ ഗുണങ്ങളും ക്യാബേജ് കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :