ഈ വെള്ളം ശീലമാക്കാന്‍ തയ്യാറായിക്കോളൂ... പൊണ്ണത്തടിയും കുടവയറും കുറയ്ക്കാം !

കുടവയറും പൊണ്ണത്തടിയും കുറയ്ക്കാം; ചൂടുവെള്ളം ശീലമാക്കിയാല്‍ മതി

Reasons To Drink ,  Warm Water ,  Health ,  Health Tips ,  Fat ,  Belly fat ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത , ചൂടുവെള്ളം,  പൊണ്ണത്തടി ,  കൊഴുപ്പ്
സജിത്ത്| Last Updated: വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (12:49 IST)
പലരെയും അലട്ടുന്ന പ്രശ്‌നമാണ് കുടവയറും പൊണ്ണത്തടിയും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി പല വഴികളും നമ്മള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ എന്തെല്ലാം ഉപയോഗിച്ചാലും ആ പ്രശ്നത്തിന് ആഗ്രഹിച്ചരീതിയിലുള്ള ഫലം കിട്ടാത്തതിനാല്‍ നിരാശപ്പെടുന്നവരാണ് പലരും.

വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് നേരം കളയുന്നതിന് പകരമായി ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട് വയറിലടിഞ്ഞുകൂറ്റിയ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്‍. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ ഒരുപാട് ഗുണങ്ങളാണുള്ളത്.

ചൂടുവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടു വെള്ളം കുടിച്ച് തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരത്തെ വിഷവിമുക്തമാക്കി വെക്കാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യും.

വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് പ്രമേഹരോഗികള്‍ക്കും ഏറെ ഗുണപ്രധമാണ്. ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്ത പ്രവാഹം വര്‍ദ്ധിക്കും. തൊണ്ടവേദനയും മൂക്കൊലിപ്പും വിട്ടുമാറാത്ത ചുമയുമെല്ലാം ചൂടുവെള്ളം ശീലമാക്കുന്നതിലൂടെ മാറ്റാന്‍ സാധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :