രക്തസമ്മർദ്ദത്തെ കുറക്കാൻ രുചികരമായ ഒരു മാർഗ്ഗം ഇതാ!

വ്യാഴം, 3 മെയ് 2018 (12:35 IST)

ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ ഏറ്റവുമധികം ആളുകളെ അലുട്ടുന്ന ഒന്നാണ് അമിതമായ രക്തസമ്മർദ്ദം. ഇത് ഹൃദയാരോഗ്യത്തിനു തന്നെ കടുത്ത ഭീഷണിയാണ്. നിരന്തരമായി മരുന്നുകൾ കഴിച്ചും. പല മാർഗ്ഗങ്ങൾ പരീക്ഷിച്ചും  പരാജയപ്പെട്ടിരിക്കുന്നവർ ദുഖിക്കേണ്ട. രക്ത സ്ക്കമ്മർദ്ദത്തെ പിടിച്ചു കെട്ടാൻ രിചികരവും ആരോഗ്യ ദായകവുമായ ഒരു മാർഗ്ഗം ഉണ്ട്. എന്താണെന്നാവും ചിന്തിക്കുന്നത്.
 
സംഗതി മറ്റൊന്നുമല്ല നേന്ത്രപ്പഴം തന്നെ. ആരോഗ്യ ഗുണങ്ങളുടെ അമൂല്യ കലവറയാണ് നേന്ത്രപ്പഴം എന്നതിൽ ആർക്കും സംശയം ഉണ്ടാവില്ല. എന്നാൽ ഇതിന് രക്ത സമ്മർദ്ദത്തെ എങ്ങനെ കുറക്കാനാകും എന്നതാവും സംശയം. നേന്ത്രപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്ത സമ്മർദ്ദത്തെ ക്രമപ്പെടുത്തുന്നത്.
 
രക്ത സമ്മർദ്ദം ക്രമീകരിക്കാൻ പൊട്ടാസ്യത്തെക്കാൾ നല്ല ഒരു പോഷകമില്ല എന്നു തന്നെ പറയാം. ശരീരത്തിലേക്ക് അമിതമായി ഉപ്പ് പ്രവേശിക്കുമ്പോൾ രക്തത്തിൽ സൊഡിയത്തിന്റെ അളവ്  വർധിക്കുന്നു. ഇത് ശരീരത്തിൽ നിന്നും പുറം തള്ളാൻ കിഡ്നിക്ക് സമ്മർദ്ദമേറുന്നതാണ് രക്ത സമ്മർദ്ദത്തിനിടയാക്കുന്നത്. 
 
എന്നാൽ പൊട്ടാസ്യം ശരീരത്തിലേക്കു വരുന്ന ഉപ്പിന്റെഅളവ് ക്രമീകരിച്ച്  കിഡ്നിയുടെ അമിത സമ്മർദ്ദത്തെ ഒഴിവാക്കുന്നു. ഇത് രക്ത സമ്മർദ്ദം ക്രമപ്പെടുത്തുന്നു. വൈറ്റമിൻ സി, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീവയും നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഒരു കുഞ്ഞിക്കാല് കാണണമെന്ന ആഗ്രഹം കൊണ്ട് മാത്രമോ ഇത്? എങ്കിൽ അത് ചതിയാണ്

വിവാഹത്തിലേക്ക് കടക്കുന്നവർക്കെല്ലാം ഓരോരോ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. ഇതിൽ വിവാഹിതയാകാൻ ...

news

രതിമൂർഛയുടെ മായികലോകത്തെത്തണോ? എങ്കിൽ അവൾക്ക് ആപ്പിൾ നൽകൂ

പോഷക സമൃദ്ധമാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് ...

news

എനർജ്ജിക്കു വേണ്ടി നാം കുടിക്കുന്ന ശീതള പാനിയങ്ങൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നതെന്ത് ?

ചൂടുകാലം എനർജ്ജി ട്രിമ്ഗ്സുകളുടേയും ശീതള പാനിയങ്ങളുടേയും കൊയ്ത്തു കാലമാണ്. ക്ഷീണം ...

news

കറുവപ്പട്ട കഴിക്കാം ഇനി ആരോഗ്യ സംരക്ഷണത്തിന്

നമ്മുടെ സുഗന്ധ വ്യഞ്ജനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ട ഭക്ഷണത്തിന് ...

Widgets Magazine