ഭക്ഷണം കഴിച്ചാൽ ഒരു സിഗരറ്റ് നിർബന്ധാ! - ഇത്തരക്കാർ അറിയുന്നുണ്ടോ ഈ പ്രശ്നങ്ങൾ?

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (17:23 IST)
പുകവലി ശീലമാക്കിയവരാണ് പലരും. ആരോഗ്യത്തിനു ഹാനീകരമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരക്കാർ പുകവലിക്കുന്നത്. എന്നാൽ, പുകവലിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരു മനുഷ്യനെ ഏതൊക്കെ രീതിയിൽ പ്രശ്നത്തിലാക്കും എന്നത് പലർക്കും അറിവില്ലാത്ത കാര്യമാണ്.

ഭക്ഷണം കഴിച്ചയുടനെ പുകവലിയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും. ആ ശീലം ആരോഗ്യത്തിന് കൂടുതൽ അപകടമാണ്. പുകവലി തന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടുവരുന്നതാണ്. ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തില്‍ പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. കൂടാതെ ഇത് ആമാശയത്തില്‍ ക്യാന്‍സർ‍, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും നിരവധി പഠനങ്ങള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :