മൂക്കില്‍ നിന്ന് അമിതമായി രക്തം വരുന്നുണ്ടോ ? ഒന്നു ശ്രദ്ധിക്കുന്നത് നന്ന് !

nose, blood, cold, hot, child, health, മൂക്ക്, രക്തം, സിര, ധമനി, ജലദോഷം, ചൂട്, കുട്ടി, ആരോഗ്യം
സജിത്ത്| Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (14:36 IST)
മൂക്കില്‍ നിന്നും രക്തം വരുന്നതുകണ്ടാല്‍ ഭയക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, ഇത് എപ്പോള്‍ വേണമെങ്കിലും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഉണ്ടാകാമെന്നതാണ് സത്യം. മൂക്കിന്റെ ഒരു ദ്വാരത്തില്‍ നിന്നോ ചിലപ്പോള്‍ ഇരു ദ്വാരങ്ങളിലും നിന്നോ രക്തസ്രാവം ഉണ്ടായേക്കും.

കുട്ടികളില്‍ മൂക്കിനുള്ളിലെ മൃദുവായ ചര്‍മ്മത്തിന് തകരാര്‍ സംഭവിക്കുന്നത് മൂലം ആണ് സാധാരണ ഇതുണ്ടാകുന്നത്. ജലദോഷം, ചൂട് കൂടുക എന്നിവ മൂലവും ഇതുണ്ടകാറുണ്ട്. മൂക്കിനുള്ളിലെ നേര്‍ത്ത ചര്‍മ്മം പൊട്ടുന്നത് മൂലം രക്തം സ്രവിക്കുന്നതാണ് ഇതിന് കാരണം. മൂക്കിന് ശക്തമായ ആഘാതമോ ശക്തിയായി മൂക്ക് ചീറ്റിയാലോ ചിലരില്‍ രക്തം വരാറുണ്ട്.

മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തെ പൊതുവെ രണ്ടായി തിരിക്കാം. ആന്തരികമായുള്ളതും ബാഹ്യമായുള്ളതും. രക്തം പോകുന്നതിന്റെ ഉറവിടം സിരകളാണെങ്കില്‍ അത് ആന്തരിക രക്തസ്രാവമായാണ് കണക്കാക്കുന്നത്. രക്തസ്രാവത്തിന്റെ ഉറവിടം ധമനികളാണെങ്കില്‍ അത് ബാഹ്യമായുള്ളതായാണ് പരിഗണിക്കുന്നത്. പ്രായം ചെന്നവരില്‍ കൂടുതലും ഇത്തരത്തിലുളള രക്തസ്രാവമാണുണ്ടായത്.

മൂക്കിന്റെ ഒരു ദ്വാരത്തില്‍ നിന്നോ ഇരു ദ്വാരങ്ങളില്‍ നിന്നുമോ രക്തം വരുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. ഈ അസുഖം വേഗത്തില്‍ തന്നെ ചികിത്സിച്ച് മാറ്റാവുന്നതാണ്. കുട്ടികളിലാണെങ്കില്‍ തല അല്പം മുന്നോട്ട് ചരിച്ച് വായിലൂടെ ശ്വസിക്കാന്‍ ആവശ്യപ്പെടുക. അതേസമയം, മൂക്കിന്റെ അറ്റത്തുള്ള മൃദുവായ ഭാഗം വിരലുകള്‍ കൊണ്ട് മുറുക്കി പിടിക്കുക. ഈ നിലയില്‍ അഞ്ച് മിനിട്ട് നില്‍ക്കുക. ഒരു കാരണവശാലും പിറകിലോട്ട് ചായാന്‍ കുട്ടിയെ അനുവദിക്കരുത്. രക്തം തൊണ്ടയിലൂടെ ഉള്ളിലേക്ക് പോകുമെന്നതിനാലാണിത്. ഇതിന് ശേഷം അല്പ സമയം വിശ്രമിക്കുക. മൂക്ക് ചീറ്റല്‍, തുമ്മല്‍ ഒകെ ഈ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണ്.

മുഖത്ത് ഐസ്പാക്ക് വയ്ക്കുന്നതും ഗുണം ചെയ്യും. രക്തസ്രാവം അമിതമാവുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. തലയില്‍ ഉണ്ടായ പരിക്കിന്റെ ഭാഗമായി രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സമീപം എത്തിക്കണം. കുട്ടികളുടെ മൂക്കിനുള്ളിലെ നേര്‍ത്ത ആവരണം നനവാര്‍ന്നിരിക്കേണ്ടത് ആവശ്യമാണ്. ശീതകാലത്ത് ഇതിനായി പെട്രോളിയം ജെല്ലി പോലുള്ള ക്രീമുകള്‍ ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :