വിവാഹം കഴിഞ്ഞ സ്‌ത്രീകൾ പേടിക്കണം ഈ രോഗത്തെ!

വിവാഹം കഴിഞ്ഞ സ്‌ത്രീകൾ പേടിക്കണം ഈ രോഗത്തെ!

ഹണിമൂൺ സിസ്റ്റൈറ്റിസ്, വിവാഹം കഴിഞ്ഞ സ്‌ത്രീകൾ, ആരോഗ്യം, മൂത്രത്തിൽ പഴുപ്പ്, Health, after Marriage, honeymoon cystiti, Urine Infection
Rijisha M.| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2018 (15:54 IST)
വിവാഹത്തിന് ശേഷം സ്‌ത്രീകളിൽ കാണപ്പെടുന്ന പല രോഗങ്ങളും ഉണ്ട്. അതുപോലെ ഒന്നാണ് ഹണിമൂൺ സിസ്റ്റൈറ്റിസ്. എന്താണ് ഹണിമൂൺ സിസ്റ്റൈറ്റിസ്? പേര് പോലും കേൾക്കാത്ത കുറേ പേർ ഉണ്ടാകും. എങ്കിൽ അറിഞ്ഞോളൂ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകൾക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്ന അവസ്ഥയാണിത്. എന്നാൽ പേര് പറയുന്നപോലെ ഹണിമൂൺ സമയത്ത് മാത്രമായിരിക്കില്ല ഇത് ഉണ്ടാകുക.

മൂത്രനാളത്തിന് ചുറ്റും അണുക്കൾ സാധാരണ ഗതിയിൽ ഉണ്ടാകാം. എന്നാൽ മൂത്രനാളത്തിലൂടെ അണുക്കൾ ഉള്ളിൽ കടക്കുമ്പോഴാണ് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങളിലൂടെ തന്നെ രോഗത്തെ മനസ്സിലാക്കാാൻ കഴിയും. മൂത്രമൊഴിക്കുമ്പോൾ മൂത്രനാളത്തിൽ പുകച്ചിൽ അനുഭവപ്പെടുന്നതും പതിവില്ലാതെ
ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നതുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

അസാധാരണമാായി ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. സ്ത്രീകളിൽ ഗർഭിണികളിലും മാസമുറ നിന്ന സ്ത്രീകളിലും മൂത്രത്തിൽ കല്ല് ഉള്ളവരിലും ഈ രോഗാവസ്ഥ ഉണ്ടാകുന്നു.
പുരുഷന്മാരിലാകട്ടെ പ്രോസ്റ്റേറ്റ് ഗ്രന്ധിയ്ക്ക് വലുപ്പകൂടുതലുള്ളവരിലും എയ്ഡ്സ് പ്രമേഹം ക്യാൻസർ എന്നിവ ഉള്ളവരിലുംമൂത്രത്തിൽ പഴുപ്പ് കൂടുതലായി കണ്ടു വരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :