സ്റ്റൊമക് ഫ്ലൂ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും?

സ്റ്റൊമക് ഫ്ലൂവിനെ പേടിക്കേണ്ട!

Stomach Flu, Fever, Cold, Virus, diarrhea, സ്റ്റൊമക് ഫ്ലൂ, പനി, ജലദോഷം, വയറിളക്കം, വൈറസ്
Last Modified ശനി, 4 ഫെബ്രുവരി 2017 (16:31 IST)
സ്റ്റൊമക് ഫ്ലൂ വയറിനെയും കുടലിനെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഗുരുതരമായ വൈറസ് അണുബാധ മൂലമാണ് ഈ അവസ്ഥയുണ്ടാകുന്നത്. വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയുമാണ് സ്റ്റൊമക് ഫ്ലൂവിന്‍റെ ലക്ഷണങ്ങള്‍.

വ്യത്യസ്തമായ വൈറസ് ബാധകളില്‍ നിന്ന് ഈ രോഗം ഉണ്ടാകാം. രോഗബാധിതരായ വ്യക്തികളില്‍ നിന്നോ രോഗാണുക്കള്‍ പ്രവേശിക്കപ്പെട്ട ഭക്ഷണങ്ങളില്‍ക്കൂടിയോ സ്റ്റൊമക് ഫ്ലൂ വരാം. പ്രത്യേകിച്ച് ചികിത്സയൊന്നും ഈ അസുഖത്തിനില്ല എന്നതാണ് പ്രത്യേകത. മൂന്നോ നാലോ ദിവസത്തെ വിശ്രമവും ധാരാളം വെള്ളം കുടിക്കുന്നതും മാംസാഹാരം, ഹോട്ടല്‍ ഭക്ഷണം എന്നിവ ഉപയോഗിക്കാതിരിക്കുന്നതും പെട്ടെന്ന് സ്റ്റൊമക് ഫ്ലൂവില്‍ നിന്ന് രക്ഷ തരും.

വയറിനും കുടലിനുമാണ് സ്റ്റൊമക് ഫ്ലൂ പ്രധാനമായും അസ്വസ്ഥതയുണ്ടാക്കുന്നത്. ഈ അസുഖം പിടിപെട്ടവരില്‍ വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടാകുന്നതിന് പുറമേ തലവേദനയും ചെറിയ രീതിയില്‍ പനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇഞ്ചിച്ചായ കുടിക്കുന്നത് സ്റ്റൊമക് ഫ്ലൂവിന് നല്ല പ്രതിവിധിയാണ്. ഇഞ്ചിയും കര്‍പ്പൂരതുളസിയും നാരങ്ങാനീരുമൊക്കെ കഴിക്കുന്നതും സ്റ്റൊമക് ഫ്ലൂവില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. കറുവാപ്പട്ട പൌഡര്‍ വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ചാറിച്ച ശേഷം അല്‍പ്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

പാല്‍, ചായ, കാപ്പി, മദ്യം, സിഗരറ്റ് തുടങ്ങിയവയും എണ്ണയില്‍ വറുത്ത ആഹാരപദാര്‍ത്ഥങ്ങളും സ്റ്റൊമക് ഫ്ലൂ ഉള്ള സമയത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :