ഭയങ്കര തലക്കനം എന്നൊക്കെ പരിഹസിക്കാറില്ലേ? യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന്‍റെ തലയ്ക്ക് എത്ര കിലോ ഭാരമുണ്ട്? !

നിങ്ങളുടെ തലയ്ക്ക് എത്ര കിലോ ഭാരമുണ്ട്? !

Head, Head Weight, Head Ache, Body, Weight, തല, തലക്കനം, ഹെഡ് വെയ്റ്റ്, ശരീരം, തൂക്കം, ഭാരം
Last Modified വെള്ളി, 3 മാര്‍ച്ച് 2017 (19:13 IST)
അയാള്‍ക്ക് ഭയങ്കര തലക്കനമാണെന്ന് കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യുമ്പോള്‍ നമ്മള്‍ ആലോചിക്കാത്ത ഒരു കാര്യമുണ്ട്. ഒരു മനുഷ്യന്‍റെ തലയ്ക്ക് യഥാര്‍ത്ഥത്തില്‍ എത്ര ഭാരമുണ്ട്?

കുറച്ച് ആലോചിച്ച് കാടുകയറേണ്ട വിഷയം തന്നെയാണല്ലേ. എങ്കില്‍ കേട്ടോളൂ, നാലര മുതല്‍ അഞ്ചുകിലോ വരെയാണ് പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍റെ തലയുടെ ഭാരം.

വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ, അധികം ബലമൊന്നുമില്ലാത്ത ഒരു കഴുത്തിന് മുകളില്‍ സ്ഥിരമായി അഞ്ചുകിലോ ഭാരവും താങ്ങിയാണ് നിങ്ങള്‍ നടക്കുന്നത് എന്ന്! രണ്ടുകിലോഗ്രാം പഞ്ചസാര അടങ്ങുന്ന ഒരു ബാഗും തൂക്കി നിങ്ങള്‍ക്ക് എത്ര മണിക്കൂര്‍ നില്‍ക്കാന്‍ കഴിയും? തളര്‍ന്നുപോകുമെന്ന് ഉറപ്പ്. ആ അവസ്ഥയുള്ളപ്പോഴാണ് അഞ്ചുകിലോ ഭാരവുമായി ആയുസ് മുഴുവന്‍ ഈ കഴുത്ത് എന്നുപറയുന്ന സാധനം കഷ്ടപ്പെടുന്നത്. എന്നാല്‍ ഇത്രവലിയ ഭാരം ചുമക്കുന്നതിന്‍റെ വല്ല ഭാവവുമുണ്ടോ, അതുമില്ല.

തലയോട്, കണ്ണുകള്‍, പല്ലുകള്‍, മുഖത്തെ മസിലുകള്‍, ചര്‍മ്മം എല്ലാം ചേര്‍ന്നാണ് ഈ അഞ്ചുകിലോ ‘ബോള്‍’. പിന്നെ നമ്മുടെ ‘ഞാന്‍ എന്ന ഭാവവും തലക്കനവും’ കൂടിയാകുമ്പോള്‍ അത്രയും ഭാരം വന്നില്ലെങ്കിലല്ലേ അതിശയം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :