നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഇതെല്ലാം ഉണ്ടാകാറുണ്ടോ? ഇതാ... അതിനുള്ള കാരണങ്ങള്‍

ദമ്പതികൾക്കിടയിൽ പ്രശ്നം ഉണ്ടാകുന്നതിൽ ഏറ്റവും പ്രധാന കാരണമാണ് ആരു കൂടുതൽ പണം ഉണ്ടാക്കുന്നു എന്നത്.

സജിത്ത്| Last Updated: ഞായര്‍, 29 മെയ് 2016 (15:17 IST)
ആരോഗ്യകരമായ എല്ലാ ബന്ധങ്ങളുടെയും ഭാഗമാണ് വാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും. അഭിപ്രായവ്യത്യാസമില്ലാതെ ഒരു ബന്ധവും നിലനിൽക്കില്ല. എന്നാൽ എല്ലാവരും ഇത് വാദങ്ങളിലേക്ക് നയിക്കാറില്ല. വിവാഹിതരായ ദമ്പതികൾ മറ്റുള്ളവരേക്കാൾ കൂടുതൽ അവരുടെ ജീവിതത്തിലെ ചില കാര്യങ്ങൾ വാദിക്കാറുണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും ആറ് കാരണങ്ങൾ കൊണ്ടാണ്
ദമ്പതികൾക്കിടയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു‌.

ദമ്പതികൾക്കിടയിൽ പ്രശ്നം ഉണ്ടാകുന്നതിൽ ഏറ്റവും പ്രധാന കാരണമാണ് ആരു കൂടുതൽ പണം ഉണ്ടാക്കുന്നു എന്നത്. ആർക്കാണ്‌ കാശ് കൂടുതൽ ചെലവഴിക്കാനുള്ള അവകാശം അല്ലെങ്കിൽ എവിടെയാണ് കൂടുതൽ പണം ചെലവഴിക്കാൻ പോകുന്നത് എന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. കുട്ടികൾ ദമ്പതികളെ ഒരുമിച്ചു നിൽക്കുന്നതിനും ഒരു ടീം ആയി ജോലി ചെയ്യുന്നതിനും സഹായിക്കും എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ദമ്പതികൾ തമ്മിൽ വാദ പ്രതിവാദം ഉണ്ടാകുന്നതിന് കുട്ടികളും ഒരു പ്രധാന കാരണമാകാറുണ്ട്.

ജീവിതശൈലി പ്രശ്നങ്ങൾ കാരണം ദമ്പതികൾ സ്‌ട്രെസ് ആയ ജീവിതമാണ്‌ നയിക്കുന്നത്. അവധികൾ പ്ലാൻ ചെയ്യുമ്പോൾ ഒരാൾക്ക് ഒരു പ്രത്യേക സ്ഥലത്ത് പോകണം എന്നാഗ്രഹിക്കുമ്പോൾ മറ്റാരെങ്കിലും കൂടെ ഉണ്ടാകുമോ എന്ന ചോദ്യവും അവിടെ ഉദിക്കുന്നു. ജോലിക്കുപോകുന്നതിനോപ്പം വീട്ടുജോലിയും കുട്ടികളെ നോക്കലും ഭാര്യ മാത്രം ചെയ്യുന്ന കാലമാണിത്. പഠനങ്ങൾ സൂചിപ്പിക്കുന്നത് പുരുഷന്മാർക്ക് സ്തീകളെക്കാൾ കൂടുതൽ ഒഴിവു സമയം ലഭിക്കുന്നു എന്നാണ്. ജോലിക്ക് പോകുന്ന സ്ത്രീകൾ ഒഴിവു സമയം കുട്ടികളെ പഠിപ്പിക്കുന്നതിനും വീട്ടുജോലിയിൽ ഏർപ്പെടുന്നതിനും വിനിയോഗിക്കുന്നു. കൂടാതെ ദമ്പതികൾ പഴയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും തുടർച്ചയായി വഴക്കിടാറുണ്ട്. ഇത് നടന്ന സംഭവത്തിലുള്ള അവരുടെ കാഴ്ചപ്പാടിലെ വലിയ വ്യത്യാസം കൊണ്ടാണ് ഉണ്ടാകുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :