ഗ്യാസ് ട്രബിള്‍ വില്ലനാണ്, എങ്കിലും ചെറുക്കാന്‍ ഇഷ്ടം പോലെ വഴികളുണ്ട്!

ഗ്യാസ് ട്രബിള്‍ വരാതിരിക്കാന്‍ ചില വഴികള്‍ !

Gas Trouble, Gas, Health, Milk, Ginger, ഗ്രാസ് ട്രബിള്‍, വായു കോപം, ഗ്യാസ്, അസുഖം, ആരോഗ്യം, ഹെല്‍ത്ത്
Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (19:20 IST)
മാരകമായ രോഗമൊന്നുമല്ല ഗ്യാസ് ട്രബിള്‍. എന്നാല്‍ ദിവസങ്ങളോളം അസ്വസ്ഥരാക്കാന്‍ പോകുന്ന എലാ കുരുത്തക്കേടും ഈ രോഗത്തിനുണ്ട്. ഇത് വന്നാല്‍ നിങ്ങളുടെ എല്ലാ ജോലിയും മുടങ്ങുമെന്ന് നിസംശയം പറയാം. ചില പൊടിക്കൈകള്‍ കൊണ്ട് ഗ്യാസ് ട്രബിളിനെ അകറ്റിനിര്‍ത്താമെന്നത് പരമാര്‍ത്ഥം.

ഭക്ഷണത്തില്‍ കറുവാപ്പട്ട ഒരു ശീലമാക്കുക. അത് ഗ്യാസിനെ അകറ്റിനിര്‍ത്തും. കറുവാപ്പട്ട ചേര്‍ത്ത ആഹാരങ്ങള്‍ ദിനവും കഴിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ പാലില്‍ കറുവാപ്പട്ട പൊടി ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. അല്‍പ്പം തേന്‍ കൂടി ചേര്‍ത്താല്‍ ഉത്തമം.

ആഹാരപദാര്‍ത്ഥങ്ങളില്‍ ഇഞ്ചിയുടെയും വിനാഗിരിയുടെയും സാന്നിധ്യം ഗ്യാസ് മൂലമുണ്ടാകുന്ന കുഴപ്പങ്ങളെ അകറ്റിനിര്‍ത്തും. ഇഞ്ചി ജ്യൂസ് കഴിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും ഗ്യാസിന് ഫലപ്രദമായ ഒരു ഔഷധമാണ്. ഇഞ്ചി ചായ കുടിക്കുന്നതും ആഹാരത്തിന് ശേഷം അല്‍പ്പം ഇഞ്ചി പച്ചയ്ക്ക് തിന്നുന്നതും ഗ്യാസിനെ അകറ്റിനിര്‍ത്തും.

അയമോദകം ചേര്‍ത്ത മോര് കുടിക്കുന്നത് ഗ്യാസിനെ ചെറുക്കും. നാരങ്ങ, വെളുത്തുള്ളി എന്നിവയും ഗ്യാസ് വരാതെ സംരക്ഷിക്കാന്‍ ഫലപ്രദമായ ആഹാരവസ്തുക്കളാണ്. ഗ്യാസ് മൂലം ബുദ്ധിമുട്ടുണ്ടായാല്‍ വെളുത്തുള്ളി സൂപ്പ് കഴിച്ചാല്‍ ഉടന്‍ തന്നെ ശമനമുണ്ടാകും. നാരങ്ങയും ബേക്കിംഗ് സോഡയും ചേര്‍ത്ത വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :