എയ്ഡ്സ്. പകരുന്നതെങ്ങനെ?

ദിനംഡിസംബര്‍ 1 ലോക എയ്ഡ്സ്

WEBDUNIA|

എയിഡ്‌സ് പിടിപെട്ടാല്‍ ഉടനെ രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല.

ഇന്‍കുബേഷന്‍ പിരീഡ് : വളരെ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന റെവറസാണ് എച്ച്.ഐ.വി. വര്‍ഷങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ മനുഷ്യശരീരത്തിനുള്ളില്‍ ഒളിഞ്ഞിരിക്കും. ഈ വൈറസ്.

രോഗാണു ശരീരത്തിനുള്ളില്‍ കടന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതു വരെയുള്ള സമയമാണ് ഇന്‍കുബേഷന്‍ പിരീഡ്. കാലാവധി പലര്‍ക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. ആറു മാസം മുതല്‍ എട്ട് വര്‍ഷം വരെ.

വിന്‍ഡോ പിരീഡ്

വൈറസ് ശരീരത്തിനുള്ളില്‍ കടന്നു കഴിഞ്ഞാല്‍ ഇതിനെതിരെ മനുഷ്യ ശരീരം "ആന്‍റീ ബോഡി' എന്ന പ്രതിരോധനിര വളര്‍ത്തിയെടുക്കാന്‍ ആറ് ആഴ്ച മുതല്‍ മുതല്‍ ആറ് മാസം വരെ സമയമെടുക്കും. അതിനു മുമ്പേ തന്നെ രോഗി തന്‍റെ ശരീരത്തിലെ രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നു. ഇതിനെ വിന്‍ഡോ പിരീഡ് എന്ന് വിളിക്കുന്നു.

ആദ്യ ലക്ഷണങ്ങള്‍

1 കഴലകളുടെ വീക്കം
2 അകാരണമായ ക്ഷീണം
3 ശരീരഭാരം കുറയുക
4 ഇടയ്ക്കിടെ പനി
5 വിയര്‍പ്പ്
6 ത്വക്കിലുണ്ടാകുന്ന അര്‍ബുദം
7 വായിലും, അന്നനാളത്തിലുമുണ്ടാകുന്ന പൂപ്പല്‍
8 ക്ഷയം, ന്യൂമോണിയ ഇവ മൂലമുണ്ടാകുന്ന ചുമ, ശ്വാസതടസം, ഓര്‍മ്മക്കുറവ്, ഉത്സാഹക്കുറവ്, മാനസികാസ്വാസ്ഥ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :