ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ... നിങ്ങള്‍ക്ക് സൈനസൈറ്റിസാണ് !

സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ !

Sinus Infection, Cold, Allergy, Symptoms, Treatment, Chronic, Sinus, Sinusitis, വൈറസ്, ബാക്‌ടീരിയ, ഫംഗസ്, സൈനസൈറ്റിസ്, അലര്‍ജി, ഔഷധങ്ങള്‍, ആരോഗ്യം, ആരോഗ്യ വാര്‍ത്ത
സജിത്ത്| Last Modified തിങ്കള്‍, 12 ജൂണ്‍ 2017 (15:56 IST)
മൂക്കിനെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ആ ഒരു ദിവസം തന്നെ പോയെന്നു പറയുന്നതാകും ശരി. ജലദോഷം, തുമ്മല്‍ അങ്ങനെ എന്തെങ്കിലും ഒന്നുമതി ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കാന്‍. അതുമാത്രമല്ല, ഇത് വെറുമൊരു ജലദോഷം ആണോ അതോ സൈനസൈറ്റിസ് ആണോ എന്നറിയാത്തതു കൊണ്ടുള്ള ടെന്‍ഷന്‍ വേറെയും. എന്നാല്‍, സൈനസൈറ്റിസിനെക്കുറിച്ചുള്ള അടിസ്ഥാന തത്വം എന്താണെന്നുവെച്ചാല്‍ മൂക്കിന് അസ്വസ്ഥതയുണ്ടാക്കുന്ന ഏതൊരു രോഗാവസ്ഥയും സൈനസൈറ്റിസിന്റെ ആരംഭമായേക്കാം.

എന്തെല്ലാമാണ് സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ ?

അലര്‍ജിയുടെയോ ജലദോഷത്തിന്റെയോ ചുവടു പിടിച്ചായിരിക്കും സൈനസൈറ്റിസ് പ്രത്യക്ഷപ്പെടുക. മൂക്കിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍ എന്നറിയപ്പെടുന്നത്‍. എന്നാല്‍, അണുബാധയെ തുടര്‍ന്ന് സൈനസുകളിലെ ശ്ലേഷ്‌മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്.

കാലാവസ്ഥ വ്യതിയാ‍നങ്ങളും സൈനസൈറ്റിസിന് ഒരു കാരണമാകാറുണ്ട്. കൂടാതെ, ശ്വാസകോശ സംബന്ധമായ രോഗങ്ങളും മേല്‍നിരയിലെ അണപ്പല്ലുകള്‍ക്ക് ഉണ്ടാകുന്ന അണുബാധ, പോട് എന്നിവയും സൈനസൈറ്റിസിന് കാരണമായേക്കും. വൈറസ്, ബാക്‌ടീരിയ, ഫംഗസ് എന്നിവയും അലര്‍ജി, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ മൂലവും സൈനസൈറ്റിസ് ഉണ്ടായേക്കും.

ചുരുക്കത്തില്‍ മൂക്കിനെ അലോസരപ്പെടുത്തുന്ന മിക്ക അസ്വസ്ഥതകളെയും സൈനസൈറ്റിസിന് മുന്നോടിയായി കാണേണ്ടി വരും. രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ, വായ്‌നാറ്റം, ശരീരം ബാലന്‍സ് ചെയ്യുന്നതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, സ്ഥിരമായിട്ടുള്ള തലവേദന എന്നിവയും സൈനസൈറ്റിസിന് കാരണമായേക്കും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ വിദഗ്‌ധചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :