ആരോഗ്യപരിപാലനത്തിന് വിപരീത നൌകാസനം

നൌക എന്നാല്‍ വള്ളം. വളളത്തിന്‍റെ ആകൃതിയുമായി സാദൃശ്യമുള്ളതിനാല്‍ നൌകാസനം എന്ന പേര്. ഇത് ചെയ്യുമ്പോള്‍ വള്ളത്തിന്‍റെ രൂപത്തിന് സമാനമായ നിലയിലായിരിക്കും ശരീരമെന്നതിനാല്‍ വിപരീത നൌകാസനമെന്ന് പേര്. (വിപരീത നൌകാസനത്തില്‍ കമിഴ്ന്ന് കിടക്കുന്നു).

aparna shaji| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (15:29 IST)
നൌക എന്നാല്‍ വള്ളം. വളളത്തിന്‍റെ ആകൃതിയുമായി സാദൃശ്യമുള്ളതിനാല്‍ നൌകാസനം എന്ന പേര്. ഇത് ചെയ്യുമ്പോള്‍ വള്ളത്തിന്‍റെ രൂപത്തിന് സമാനമായ നിലയിലായിരിക്കും ശരീരമെന്നതിനാല്‍ വിപരീത നൌകാസനമെന്ന് പേര്. (വിപരീത നൌകാസനത്തില്‍ കമിഴ്ന്ന് കിടക്കുന്നു).

ചെയ്യേണ്ട വിധം:

*ഉദരവും നെഞ്ചും നിലത്ത് മുട്ടിച്ച് കിടക്കുക.

*നെറ്റി നിലത്ത് മുട്ടിയിരിക്കണം.

*കൈകളും കാല്പാദങ്ങളും അതാത് വശങ്ങളില്‍ വയ്ക്കുക.

* കൈകള്‍ മുന്നോട്ട് നീട്ടി വയ്ക്കുക.

* കൈകള്‍ രണ്ടും സമാന്തരമായിരിക്കണം.

* കൈത്തലങ്ങങ്ങള്‍ കമിഴ്ത്തി പിടിക്കുക.

*കൈവിരലുകള്‍ ചേര്‍ത്ത് പിടിക്കുക.

* നെറ്റിത്തടം കൈകള്‍ക്കിടയില്‍ നിലത്ത് മുട്ടുന്ന അവസ്ഥയിലായിരിക്കണം

* ശ്വാസം അകത്തേക്ക് വലിക്കുക. ഈ സമയം തന്നെ കാലുകള്‍, നെഞ്ച്, ചുമലുകള്‍, കഴുത്ത്, ശിരസ്സ്, കൈകള്‍ എന്നിവ ഉയര്‍ത്തുക.

* കൈമുട്ടുകളും കാല്‍ മുട്ടുകളും വളയാതെ നോക്കുക.

* നീട്ടി പിടിച്ചിരിക്കുന്ന കൈകള്‍ കാതുകളില്‍ മുട്ടണം.

* കാല്പാദങ്ങള്‍ ചേര്‍ത്ത് പിടിക്കുക.

* കഴിയുന്നത്രെയും ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുക.

* ഉയര്‍ന്ന് നില്‍ക്കുന്ന കൈകള്‍ക്കിടയിലായിരിക്കണം ശിരസ്സ്.

*
പിന്‍‌ഭാഗത്തേക്ക് കഴിയുന്നത്ര വളയുക.

* പിന്‍‌ഭാഗം കമാനാകൃതിയില്‍ വളഞ്ഞിരിക്കണം.

*ശരീരം കാല്‍വിരലുകള്‍ മുതല്‍ കൈവിരലുകള്‍ വരെ നന്നായി കമാനാകൃതിയില്‍ വളഞ്ഞിരിക്കണം.

*കാല്‍‌വിരലുകളും കൈവിരലുകളും ഒരേനിലയിലായിരിക്കണം.

* അടിവയറില്‍ ശരീരഭാരം താങ്ങി നിര്‍ത്തുക.

*ഉദരത്തിന്‍റെ അടിഭാഗം മാത്രമേ നിലത്ത് മുട്ടാന്‍ പാടുള്ളൂ.

*ഈ നിലയില്‍ അനങ്ങാതെ തുടരുക.

*ശ്വാസം പിടിച്ച് 10 സെക്കന്‍ഡോളം നില്‍ക്കുക.

*മെല്ലെ ശ്വാസം വിട്ട് തുടങ്ങിയ നിലയിലേക്ക് മടങ്ങുക.

*ഇനി തിരിഞ്ഞ് ശവാസനത്തിന്‍റെ നില സ്വീകരിച്ച് വിശ്രമിക്കുക.

പ്രയോജനം:

വിപരീത നൌകാസനം ഉദരത്തിന് ശക്തി നല്‍കുന്നു. കഴുത്ത്, പിന്‍ഭാഗം, ചുമലുകള്‍ക്കും ബലം നല്‍കുന്നു.

*നട്ടെല്ലുമായി ബന്ധപ്പെട്ട് ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.

*നെഞ്ച് വികസിക്കുന്നു, ശ്വാസ കോശത്തിനും ശക്തിപകരുന്നു.

* അരക്കെട്ട്, കാല്‍ പാദങ്ങള്‍, കാല്‍ വണ്ണ, മുട്ടുകള്‍, തുടകള്‍, കൈകള്‍ എന്നിവയ്ക്കും ഈ ആസനം ബലം നല്‍കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :