കിടപ്പറയില്‍ നിങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ പങ്കാളി മടിക്കുന്നുണ്ടോ ? ഇതാണ് അതിനു കാരണം !

ഇവള്‍ നിങ്ങളെ ചതിയ്ക്കും, കാരണം

lifestyle, relationship, health ജീവിത രീതി, ബന്ധം, ആരോഗ്യം
സജിത്ത്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2016 (12:46 IST)
ചതിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് പുരുഷന്‍മാര്‍. നിങ്ങളുടെ ഗേള്‍ഫ്രണ്ട് നിങ്ങളെ ചതിക്കുകയാണോയെന്ന കാര്യം മനസിലാക്കാന്‍ ചില വഴികളുണ്ട്. ഇത് അവരുടെ ചില പ്രവര്‍ത്തികളില്‍ നിന്നുതന്നെ
മനസിലാക്കാന്‍ സാധിക്കുന്നതാണ്.

നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാവുന്ന വളരെ ചെറിയ പ്രശ്‌നങ്ങള്‍ പോലും നിങ്ങളില്‍ നിന്നു പിരിഞ്ഞു പോവാനുള്ള കാരണമാക്കുകയോ അല്ലെങ്കില്‍ ഇക്കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച്
നിങ്ങളെ കുറ്റപ്പെടുത്താനും കലഹത്തിനുമുള്ള സാഹചര്യങ്ങളാക്കിയെടുക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കണം.

അവളുടെ ചെറിയ എക്‌സ്പ്രഷനില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് അവരെ മനസിലാക്കന്‍ സാധിക്കും. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നേതന്നെ ഉത്തരം കണ്ടുപിടിക്കുന്നതും അസ്വസ്ഥമായി ഉത്തരം പറയുന്നതും നിങ്ങളുടെ കണ്ണില്‍ നോക്കാതെ ഉത്തരം പറയുന്നതുമൊക്കെ ഇത്തരക്കാരുടെ ലക്ഷണങ്ങളാണ്.

ചില സമയങ്ങളില്‍ അവളുടെ മനസ്സ് ഈ ലോകത്തൊന്നുമായിരിക്കില്ല. നിങ്ങളോടൊത്തുള്ള സമയങ്ങളില്‍ പോലും അവളുടെ മനസ്സ് മറ്റെന്തെങ്കിലും ചിന്തയാല്‍ വ്യാപൃതമായിരിക്കുകയാണെങ്കില്‍ അവള്‍ നിങ്ങളുടെ റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്തു പോവാന്‍ ആഗ്രഹിക്കുന്നുയെന്നാണ് മനസിലാക്കേണ്ടത്.

അതുപോലെ ചതിക്കപ്പെടുന്നതിന്റെ സാധ്യതകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അവളോടു ചോദിക്കുമ്പോള്‍ അവള്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ ബന്ധത്തില്‍ അവള്‍ക്ക് താല്പര്യം കുറഞ്ഞു എന്ന കാര്യം മനസ്സിലാക്കണം.

കൂടാതെ കിടപ്പുമുറിയില്‍ നിങ്ങളോട് ചേര്‍ന്നു നില്‍ക്കാനോ കെട്ടിപ്പിടിക്കാനോ ബുദ്ധിമുട്ട് കാണിക്കുകയോ മറ്റോ ചെയ്യുന്നതും അവള്‍ നിങ്ങളെ വിട്ടുപോവാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ്. അതുപോലെ അവള്‍ ഉപയോഗിക്കുന്ന ഫോണ്‍ എല്ലാവരില്‍ നിന്നും മറയ്ക്കുകയും രഹസ്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നതും ഒരു സൂചനയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :