ഇക്കാര്യത്തില്‍ സ്ത്രീകള്‍ പുലികളാണ്, എന്നാല്‍ പുരുഷന്മാര്‍ക്ക് ഒരു താല്പര്യവുമില്ല !

സ്ത്രീ ചെയ്യും എന്നാല്‍ പുരുഷനിഷ്ടമല്ല

HEALTH, LIFE STYLE, RELATIONSHIP സ്ത്രീ, ആരോഗ്യം, ജീവിതരീതി, ബന്ധം
സജിത്ത്| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (12:26 IST)
പരസ്പര സ്നേഹവും വിശ്വാസവും മനപ്പൊരുത്തവുമെല്ലാമാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനം. എന്നാല്‍ എത്രയൊക്കെ സ്‌നേഹമുണ്ടെങ്കിലും സ്ത്രീകളുടെ പല ചെയ്തികളും പുരുഷന്മാരില്‍ അലോസരമുണ്ടാക്കുന്നതാണ്. എന്നിരുന്നാലും പലര്‍ക്കും ഇക്കാര്യം തുറന്ന് പറയാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് വസ്തുത. എന്തെല്ലാമാണ് സ്ത്രീകളുടെ ചില വെറുപ്പുളവാക്കുന്ന കാര്യങ്ങളെന്ന് നോക്കാം.

ചിലകാര്യങ്ങളെല്ലാം വളരെ സാധാരണമാണെന്ന് തോന്നുമെങ്കിലും പലപ്പോഴും അത്രത്തോളം തന്നെ പ്രശ്‌നങ്ങളാണ് ഇത് മൂലം പുരുഷന്‍മാര്‍ക്കുണ്ടാവുന്നത്. ചില സമയങ്ങളില്‍ പുരുഷന്‍മാരുടെ തമാശകളും കളിയാക്കലുകളും സ്ത്രീകള്‍ക്ക് ദഹിക്കുന്നവയായിരിക്കില്ല. ഇതിനെതുടര്‍ന്ന് പല സ്ത്രീകളും നീരസം പ്രകടിപ്പിച്ചേക്കും. ഇത് പല പുരുഷന്മാര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.

പല പല കാര്യങ്ങളിലും അല്‍പം നാടകീയത കൊണ്ടുവരുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും‍. എന്നാല്‍ പലപ്പോഴും പുരുഷന് ഇത് ഇഷ്ടപ്പെടണമെന്നില്ല. ഒരു സ്ത്രീയ്ക്ക് സ്‌നേഹം തോന്നിയാല്‍ അത് പൊതുസ്ഥലമാണോ എന്ന നോട്ടമൊന്നും അവര്‍ക്കില്ല. അത്രയ്ക്കധികം പുരുഷനോട് അടുത്ത് പെരുമാറാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ ഇത് പലപ്പോഴും പുരുഷന്മാരില്‍ അലോസരമുണ്ടാക്കുകയാണ് ചെയ്യുക.

അസൂയ എന്നത് സ്ത്രീകളുടെ മാത്രം കുത്തകയല്ല. എന്നിരുന്നാലും അസൂയ കൂടുതലുള്ളത് സ്ത്രീകള്‍ക്ക് തന്നെയാണെന്നതാണ് സത്യം. ഇത് ഭൂരിഭാഗം പുരുഷന്മാരിലും പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. അതുപോലെ മറ്റുള്ളവരെക്കുറിച്ച് അപവാദം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത സ്ത്രീകളും ധാരാളമുണ്ട്. എന്നാല്‍ ഇത്തത്തില്‍ അപവാദം പറയുന്നത് സ്ത്രീയെക്കുറിച്ചുള്ള മതിപ്പ് കുറയുന്നതിന് കാരണമായേക്കും.

പല സമയങ്ങളിലും തങ്ങുടെ ഇപ്പോഴത്തെ ബന്ധവും മുന്‍ബന്ധവും തമ്മില്‍ താരതമ്യം ചെയ്യുന്ന സ്വഭാവം പല സ്ത്രീകളിലും കണ്ടു വരാറുണ്ട്. ഇത് പലപ്പോഴും പുരുഷനില്‍ വെറുപ്പുളവാക്കാന്‍ കാരണമാകും. ഏത് കാര്യമായാലും എന്തെങ്കിലും പരാതി പറയാതെ സ്ത്രീകള്‍ക്ക് മന:സമാധാനം കിട്ടില്ല. ഇത് പലപ്പോഴും പുരുഷനില്‍ മാനസികമായി സ്ത്രീയില്‍ നിന്നും അകലാനുള്ള പ്രവണത ഉണ്ടാക്കുന്നതിനു കാരണമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :