ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഉന്മേഷത്തിനായി എന്ത് കഴിക്കണം ?

ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തിന് കരുത്ത് പകരാന്‍ കഴിക്കേണ്ടതെന്ത് ?

 sex , first night , bed room , girls , food , frouits , water, ആദ്യ രാത്രി , സെക്‍സ് , കാമം , കഥ , ബെഡ് റൂം , വിവാഹം , പെണ്‍കുട്ടികള്‍ , മദ്യപാനം , പഴം
jibin| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (18:12 IST)
മനുഷ്യ ജീവിതത്തിലെ പ്രധാന നിമിഷമാണ് വിവാഹം. ഒരു പങ്കാളിയെത്തുക എന്നത് ആനന്ദവും ആഹ്ലാദവും സമ്മാനിക്കും. ആദ്യ രാത്രിയാണ് പുതിയ ജീവിതത്തിന്റെ തുടക്കമിടുന്നത്. ശാരീരികമായും മാനസികമായുമുള്ള ഉണർവോടെ വേണം ആദ്യ രാത്രിയുടെ സുവർണനിമിഷത്തിലേക്ക് കടക്കാന്‍.

മണിക്കൂറുകള്‍ നീണ്ട വിവാഹ ചടങ്ങുകളുടെ ക്ഷീണത്തോടെയാകും ആദ്യ രാത്രിയിലേക്ക് വധു വരന്മാര്‍ കടക്കുന്നത്. പകല്‍ സമയത്തെ ക്ഷീണമകറ്റാന്‍ എന്തു കഴിക്കണം എന്നതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്.

പഴ വര്‍ഗങ്ങള്‍ കഴിക്കുന്നത് ക്ഷീണമകറ്റി ഉണർവും ഉന്മേഷവും നൽകുന്നതിന് സഹായിക്കും. ആവശ്യത്തിന് മാത്രമെ വെള്ളം കുടിക്കാവു. ഒരിക്കലും മദ്യം ആദ്യരാത്രിയില്‍ ഉപയോഗിക്കരുത്. അനിയന്ത്രിതമായ ക്ഷീണത്തിനും തളർച്ചയ്‌ക്കും മദ്യപാനം കാരണമാകും.

മാംസാഹരങ്ങള്‍ അമിതമായി കഴിക്കുന്നത് വിയര്‍പ്പ് അമിതമാകുന്നതിനും
അതീവ ദുർഗന്ധമുണ്ടാക്കുന്നതിനും കാരണമാകും. പച്ചക്കറികളും പഴ വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാകും ആദ്യ രാത്രിക്ക് ഏറ്റവും ഉചിതം.

ആദ്യ ദിവസം തന്നെ ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ തണ്ണിമത്തന്‍ കഴിക്കാം. ദാഹവും ക്ഷീണവും അകറ്റുന്നതിനൊപ്പം പ്രകൃതി ദത്തമായ വയാഗ്ര കൂടിയാണ് തണ്ണിമത്തന്‍.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രൂലിന്‍ എന്ന മൂലകം ശരീരത്തിലെ രക്തപര്യയന തോത് കൂട്ടുകയും രക്തക്കുഴലുകൾക്ക് വിശ്രാന്തി നൽകുകയും ചെയ്യും. ഇത് പങ്കാളികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുകയും ചെയ്യും.

ഡാര്‍ക്ക് ചോക്കലേറ്റ് ഉദ്ധാരണതകരാർ പരിഹരിക്കാനും മാനസിക ഉല്ലാസത്തിനും നിയന്ത്രിത അളവിൽ ഡാർക്ക് ചോക്കലേറ്റ് നല്ലതാണ്. ഓട്ട്‌സ് ഉദ്ധാരണ പ്രശ്‌നം അകറ്റി മാനസിക ഉണര്‍വിന് സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :