കരളിന്റെ പ്രവർത്തനങ്ങൾക്കും ഗർഭാശയ പ്രവർത്തനങ്ങൾക്കും ശലഭാസനം ഉത്തമം

പശ്ചിമോത്താനാസനം ഹലാസനം എന്നിവയുടെ വിപരീത സ്ഥിതിയെന്ന് ശലഭാസനത്തെ വിശേഷിപ്പിക്കാം. ശാരീരികമായി വളരെയധികം പ്രയോജനങ്ങള്‍ ഈ ആസനം ചെയ്യുന്നതിലൂടെ ലഭിക്കും.

aparna shaji| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (15:36 IST)
പശ്ചിമോത്താനാസനം ഹലാസനം എന്നിവയുടെ വിപരീത സ്ഥിതിയെന്ന് ശലഭാസനത്തെ വിശേഷിപ്പിക്കാം. ശാരീരികമായി വളരെയധികം പ്രയോജനങ്ങള്‍ ഈ ആസനം ചെയ്യുന്നതിലൂടെ ലഭിക്കും.

ചെയ്യേണ്ട രീതി:

* അടിവയര്‍, നെഞ്ച്, താടി എന്നിവയെല്ലാം നിലത്ത് സ്പര്‍ശിക്കത്തക്ക വിധത്തില്‍ കമിഴ്ന്ന് കിടക്കുക. കൈകള്‍ നിലത്ത് ശരീരത്തിന്‍റെ വശങ്ങളിലായി വയ്ക്കാം.

* കൈപ്പത്തികള്‍ മുകളിലേക്ക് ആയിരിക്കണം വയ്ക്കേണ്ടത്.

* പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. പത്ത് സെക്കന്‍ഡുകള്‍ മാത്രം അകത്തേക്ക് ശ്വാസമെടുത്താല്‍ മതി.

* ശ്വാസകോശം നിറയത്തക്കവണ്ണം ശ്വാസം ഉള്ളിലേക്ക് എടുക്കരുത്. അങ്ങനെയായാല്‍ കാലുകള്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.

* ശ്വാസം പുറത്തേക്ക് വിടാനാരംഭിക്കുക. കാലുകള്‍ പതുക്കെ നിലത്ത് സ്പര്‍ശിക്കുന്നതിനൊപ്പമായിരിക്കണം ഉച്ഛ്വാസം പൂര്‍ത്തീകരിക്കേണ്ടത്.

* തുടക്കക്കാര്‍ക്ക് കൈകളും കൈപ്പത്തിയും ഉപയോഗിച്ച് ശരീരം ഉയര്‍ത്താം. പരിശീലനം സിദ്ധിച്ചവര്‍ക്ക് മുഷ്ടി ഉപയോഗിച്ച് ഇതു ചെയ്യാന്‍ കഴിയും.

* പതുക്കെ രണ്ടുകാലുകളും കഴിയുന്നതിന്‍റെ പരമാവധി ഉയര്‍ത്തുക.

* നെഞ്ചിന്‍റെ ഭാഗം നിലത്ത് അമര്‍ന്നിരിക്കണം. ഈ ഭാഗം ഉറച്ചിരിക്കുകയും വേണം.

* കാലുകള്‍ ഉയര്‍ത്താനായി നാഭിക്ക് താഴെയുള്ള ശരീരഭാഗം മാത്രം ഉയര്‍ത്തുക.

* അടിവയര്‍, നെഞ്ച്, കൈകള്‍, കൈമുട്ടുകള്‍, താടി എന്നിവ നിലത്ത് ഉറച്ചിരിക്കണം.

* കാലുകള്‍ നിലത്തു വച്ചിരുന്നതിന് നേരെ മുകളിലായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.

* കാലുകള്‍ ഉയര്‍ത്തുമ്പോഴും തിരികെ താഴേക്ക് കൊണ്ടുവരുമ്പോഴും മുട്ടുകള്‍ മടക്കരുത്.

പ്രയോജനങ്ങള്‍:

* ഗര്‍ഭാശയ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്

* പ്രമേഹത്തിനെ ഒരു പരിധിവരെ
നിയന്ത്രിക്കാന്‍ സഹായകമാണ്.

* കാല്‍പ്പാദത്തിലെയും കണങ്കാലിലെയും നീര്‍ക്കെട്ട് ഇല്ലാതാക്കും.

* അജീര്‍ണ്ണം ദഹനക്കേട് എന്നിവ മാറ്റുന്നു.

* ശലഭാസനം ചെയ്യുന്നതിലൂടെ ദഹനപ്രക്രിയ സുഗമമാവുന്നു.

* ഞരമ്പ് തടിപ്പ് (വെരിക്കോസ് വെയ്‌ന്‍) ഫിസ്റ്റുല, അര്‍ശസ് എന്നിവയ്ക്കും ശലഭാസനം ആശ്വാസം നല്‍കുന്നു.

* കരളിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു.

* ആന്ത്രവായുവിന് പരിഹാരമാണ്.

* വയര്‍ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കുന്നു.

* നടുവു വേദന ഡിസ്ക് തെറ്റല്‍ എന്നിവയ്ക്കും ഒരു പരിധിവരെ പരിഹാരമാണ്.

* കാലിലെയും അരക്കെട്ടിലെയും വാത സംബന്ധിയായ വേദനകള്‍ക്കും ശലഭാസനം പരിഹാരം നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :