ദിവസേന മൗത്ത്‌വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ...

ദിവസേന മൗത്ത്‌വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ...

Rijisha M.| Last Updated: ചൊവ്വ, 17 ജൂലൈ 2018 (14:20 IST)
വായ വൃത്തിയായി സൂക്ഷിക്കാനും ദുർഗന്ധം അകറ്റാനും നിത്യേന മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവരാണ്​ നമ്മളില്‍ പലരും. പ്രത്യേകിച്ച് യാത്രകളിൽ ആയിരിക്കുമ്പോൾ. എന്നാല്‍ ഇത്തരത്തില്‍ ദിവസേന മൗത്ത്‌വാഷ് ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

പ്രതിദിനം ചുരുങ്ങിയത്​ രണ്ട്​തവണയെങ്കിലും മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവർക്ക് ​ഇടക്ക്​ മാത്രം​ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്​പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് പഠനം പറയുന്നത്. ബാക്ടീരിയയെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങളാണ്​ മൗത്ത്​വാഷിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്​. മൗത്ത്​വാഷ്​ സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെ​വായിലെ ജീവാണുവിന്റെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും.

മാത്രമല്ല, ഇത്​നൈട്രിക്​ആസിഡ്​ രൂപപ്പെടുന്നതിന്​തടസമാകുകയും​പോഷണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമായി മാറുകയും ചെയ്യും. അതിലൂടെ പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിനും രക്തസമ്മർദം വർധിപ്പിക്കുന്നതിനും ഇടയാക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :