Widgets Magazine
Widgets Magazine

പ്രകാശം പരക്കട്ടെ; ബി പോസിറ്റീവ്

അപര്‍ണ ഷാ 

ബുധന്‍, 19 ഏപ്രില്‍ 2017 (14:25 IST)

Widgets Magazine

മനുഷ്യാ, നീ മണ്ണാകുന്നുവെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. മനസ്സും ശരീരവും ഒത്തുചേരാതെ ജനിച്ചവർ അങ്ങനെ തന്നെ മരിക്കുന്നു. ആവശ്യങ്ങൾ ഒരുപാടുണ്ടെങ്കിലും, നേടാൻ പലതുമുണ്ടെങ്കിലും ചുരുക്കി പറഞ്ഞാൽ മരിക്കാൻ വേണ്ടിയുള്ള ജീവിതമാണ് ഓരോരുത്തരുടെയും. ഈ ജീവിതത്തിൽ പല ചിന്തകളും കടന്നു വന്നേക്കാം. 
 
മനുഷ്യരുടെ ചിന്താരീതികളെ രണ്ടായിട്ടാണ് തരം തിരിക്കുന്നത്. നെഗറ്റീവ് ചിന്തകളും പോസിറ്റീവ് ചിന്തകളും. ശരിയ്ക്കും മനുഷ്യന്റെ ചിന്താരീതി എന്നു പറയുന്നത് തന്നെ അനുയോജ്യമായ കാര്യമല്ല. കാരണം, മനുഷ്യന് മാത്രമല്ലേ ചിന്തിക്കാനുള്ള കഴിവുള്ളു. ഓരോരുത്തർക്കും അവരവരുടെ ജീവിതത്തിന്റെ അർത്ഥ ശൂന്യതയും ആഗ്രഹങ്ങളുടെ ലിസ്റ്റുമറിയാം. ശരിയേത് തെറ്റേത് എന്ന് നന്നായിട്ടറിയാം. എന്നാലും ചിലപ്പോഴൊക്കെ പ്രാക്ടിക്കലായി ചിന്തിക്കാൻ കഴിയാതെ വരും. അപ്പോഴൊക്കെ മനസ്സിലോ തലച്ചോറിലോ കൂടുകൂട്ടുന്നത് നെഗറ്റീവ് ചിന്തകളായിരിക്കും.
 
എപ്പോഴും സന്തോഷമായിട്ടിരിക്കാൻ ആഗ്രഹിക്കുന്നവർ ആണ് അധികവും. പലപ്പോഴും നടക്കില്ലെന്ന് മാത്രം. മനസ്സിനെ കൈപ്പിടിയിൽ ഒതുക്കി നടക്കാൻ കഴിയില്ല. പക്ഷേ, ചിന്തകളെ നിയന്ത്രിക്കാൻ ഒരാൾക്ക് കഴിയും, കഴിയണം. നെഗറ്റിവ് ചിന്തകള്‍ നിങ്ങളെ കീഴടക്കിയാൽ ഒന്നുറപ്പിച്ചോളൂ, ലോകം മുഴുവനും നിങ്ങള്‍ക്കെതിരാണെന്ന ചിന്തയാണ് ഉണ്ടാകുക. പിന്നെ നിങ്ങൾക്ക് നിങ്ങളെ തന്നെ നിയ‌ന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല. 
 
ചിലപ്പോള്‍ ചിലരോട് നിങ്ങള്‍ പെട്ടന്ന് വഴക്കിട്ടെന്നു വരാം. ആ ഒരു നിമിഷത്തെ പ്രവൃത്തിയിൽ ഒരുപക്ഷേ പലതും നഷ്ടപെട്ടേക്കാം. നിങ്ങളിലെ നെഗറ്റീവ്ചിന്തകളുടെ ഫലമാണ് ഇതെന്ന് തിരിച്ചറിയുക. ചിന്തകളും പ്രവൃത്തികളും നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ ഇത്തരം നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കുവാൻ സാധിക്കും. 
 
മോഹങ്ങളേയും മോഹഭംഗങ്ങളെയും ജീവിതത്തിന്റെ കരുത്താക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളുടെ നല്ല സ്നേഹത്തെ തിരിച്ചറിയുക. മനസ്സിനെ മരിക്കാന്‍ അനുവദിക്കാതിരിക്കുക. മനസ്സ് വിഷമിക്കുന്ന കാര്യങ്ങൾ കേൾക്കാതിരിക്കുക, കേട്ടാലും അതിനെ തള്ളിക്കളയാൻ പഠിക്കുക. എങ്കിൽ നല്ല വിളിപ്പേരുള്ള അഴുകാത്ത മനസ്സുള്ള മനുഷ്യനാകാൻ കഴിയും. 
 
എന്തുകൊണ്ടാണ് നെഗറ്റീവ് ചിന്തകൾ നമ്മളെ കീഴ്പ്പെടുത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?. നമുക്ക് ഉള്ളിൽ ഉള്ളതിൽ നമ്മൾ തൃപ്തരാണെങ്കിൽ ലോകത്തിലെ പല ധനികനേക്കാളും ധനികൻ നമ്മളായിരിക്കും. നെഗറ്റീവ് ചിന്തകൾ വ്യക്തികളെ തകർത്തു‌കളയും. ജീവിതത്തിൽ വിജയം മാത്രം ഉണ്ടാകില്ല. പരാജയവും ഉണ്ടാകും. അതിൽ വിഷമിക്കാതെ അടുത്ത ഊഴം എന്റേതാണെന്ന ബോധത്തോടെ, വിശ്വാസത്തോടെ ഉണർന്നു പ്രവൃത്തിക്കുക. 
 
നെഗറ്റീവ് ആയി ചിന്തിക്കുന്നത് കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. ഉള്ളതോ, നഷ്ടങ്ങൾ മാത്രമായിരിക്കും. പോസിറ്റീവ് പുസ്തകങ്ങൾ വായിക്കുന്നതും, പോസിറ്റീവ് ആയിട്ടുള്ള ആളുകളുമായി സംസാരിക്കുന്നതും അത്തരം ടെലിവിഷൻ പരിപാടികൾ കാണുന്നതും മനസ്സിനെ എപ്പോഴും പോസിറ്റീവ് ആയി നിലനിർത്താൻ സഹായിക്കും.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

നിത്യേന ഇത് കഴിക്കാന്‍ തയ്യാറായിക്കൊള്ളൂ... പോയ മുടിയെല്ലാം താനേ വന്നോളും !

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധപുലര്‍ത്തുന്നവരാണ് നമ്മളോരോരുത്തരും. ...

news

ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ മാത്രം മതി... ഇരുണ്ട മുഖമെന്ന പേടി പിന്നെ ഉണ്ടാകില്ല !

പലരുടേയും സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒന്നാണ് ഇരുണ്ട ചര്‍മ്മം. പുരുഷനെയും ...

news

തനിച്ചുള്ള ഈ ജീവിതം അടിപൊളിയാണല്ലേ? സൂക്ഷിക്കൂ... നിങ്ങൾക്ക് ചുറ്റും വലിയൊരു അപകടം പതിയിരിക്കുന്നു !

വര്‍ണങ്ങളുടെയും കാഴ്ചകളുടെയും രുചികളുടെയും നാദങ്ങളുടെയും വൈവിധ്യംകൊണ്ട് ബഹുലമാണ് സമൂഹം. ഈ ...

news

എന്തുതന്നെ ചെയ്തിട്ടും ഈ വേദനയ്ക്ക് ശമനമില്ലേ ? സൂക്ഷിക്കണം... മരണം അടുത്തെത്തി !

പകര്‍ച്ചവ്യാധികളുടെ കാലമാണ് വേനല്‍കാലം. ചെറുതും വലുതുമായ ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ ...

Widgets Magazine Widgets Magazine Widgets Magazine