വേനലില്‍ ചര്‍മത്തെ ആരോഗ്യത്തോടെ പരിപാലിക്കണോ? എങ്കില്‍ ഭക്ഷണം ക്രമീകരിച്ചോളൂ

വേനല്‍ക്കാലത്തെ ഭക്ഷണരീതി ഇങ്ങനെയാകണം!

Aiswarya| Last Updated: വെള്ളി, 24 മാര്‍ച്ച് 2017 (17:00 IST)
ചുട്ടുപൊള്ളുന്ന വേനല്‍ക്കാലം വരവായി. ശരീരത്തില്‍ നിന്ന്‌ വളരെയധികം ജലാംശം നഷ്‌ടമാകുന്നതിനൊപ്പം കടുത്ത തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാന്‍ ഒരു പാട് സാധ്യതകള്‍ ഉണ്ട്. അതു കൊണ്ട് തന്നെ വേനല്‍ക്കാലത്ത് ഭക്ഷണരീതി ക്രമീകരിക്കേണ്ടത് ആവശ്യമാണ്.

ഇന്നത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാംസാഹാരം ഇല്ലാതെ ഭക്ഷണം ഇറങ്ങാന്‍ ഇത്തിരി ബുന്ധിമുട്ടാണ്.
വേനല്‍ക്കാലത്ത് മാംസാഹാരം കഴിക്കുമ്പോള്‍ വളരെ കൂടുതലായി വിയര്‍ക്കുന്നുണ്ട്.

വറുത്ത ഇറച്ചി, മീന്‍ വിഭവങ്ങള്‍, മസാലയടങ്ങിയവ, ചപ്പാത്തി, മാങ്ങ, പാല്‍, എണ്ണ പലഹാരം, സോസ്, ഡ്രൈ ഫുഡ്, എന്നീ ഭക്ഷണങ്ങള്‍ ശരീരത്തിലെ താപനില വര്‍ദ്ധിപ്പിക്കുന്നു.

ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ഒരു ഗുണവും ശരീരത്ത് കിട്ടുന്നില്ല. അത് കൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ഒഴുവക്കുന്നത് ചൂട് കാലത്തുണ്ടാകുന്ന പല രോഗങ്ങളെ തടയാന്‍ സഹായിക്കും. കടുത്ത വേനലില്‍ നമ്മള്‍ വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം.

വേനല്‍ക്കാലത്ത് ധാരാളം പച്ചക്കറികളും പഴങ്ങളും, ജൂസ് എന്നിവ കഴിക്കുന്നത് ശരീരത്തിനു ഏറെ ഗുണം തരുന്നു. ഇതിന് പുറമേ ശരീരത്തിലെ താപനില കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :