സ്‌തനാർബുദം സ്വയം ഒഴിവാക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...

ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സ്‌തനാർബുദം ഒഴിവാക്കൂ...

Rijisha M.| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (11:20 IST)
സ്‌ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് സ്‌തനാർബുദം. ആരോഗ്യം ശ്രദ്ധിക്കാൻ നാം സമയം കണ്ടെത്താതതുകൊണ്ടാണ് പ്രധാനമായും അസുഖങ്ങളെല്ലാം വരുന്നത്. മാറുന്ന ജീവിതശൈലികളും ഭക്ഷണരീതികളും ഒക്കെ ഇതിന് കാരണമാകുന്നു.
സ്തനാർബുദവും ഇപ്പോൾ സാധാരണയായി കണ്ടുവരുന്നു. ഇവയിൽ നാം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ ഒരുപാടാണ്. മടി കൂടിവരികയും വ്യായാമം ചെയ്യാതെയിരിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ പ്രശ്‌നമാണ്. എല്ലാ ദിവസവും വെറുതെ ഇരിക്കുന്നത് ഒട്ടും നല്ലതല്ല. സ്ഥിരമായി നടക്കാൻ പോകുന്നതും സൈക്കിൾ ചവിട്ടുന്നതും ഒക്കെ സ്‌തനാർബുദം വരാനുള്ള സാധ്യത കുറക്കുന്നു. പഴമക്കാർ പറയാറുണ്ട് മുലയൂട്ടുന്ന സ്‌ത്രീകളിൽ സ്‌തനാർബുധത്തിന്റെ സാധ്യത കുറവാണെന്ന്. എന്നാൽ ഇതിലും കാര്യമുണ്ട്. ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ വ്യതിയാനം സംഭവിക്കുകയും സ്‌തനാർബുദ സാധ്യത കുറക്കുകയും ചെയ്യുന്നു.
ഏറെ നേരം ഉറക്കമില്ലതിരിക്കുന്നവർക്കും പുകവലിയും മദ്യപാനവും ശീലമാക്കിയവർക്കും ഇതിന്റെ സാധ്യത കൂടുതലാണ്. ആർത്തവ വിരാമത്തിനും ഗർഭധാരണമകറ്റുന്നതിനും ഉപയോഗിക്കുന്ന ഗർഭനിരോധന ഗുളികകളും ഇതിന് സാധ്യത കൂട്ടുന്നു. ശരീരത്തിന് ആരോഗ്യകരമല്ലാത്ത ഇത്തരത്തിലുള്ള മരുന്നുകൾ ഒഴിവാക്കുന്നതാണ് ആരോഗ്യകരമായ ശരീരത്തിന് നല്ലത്. അമിത ഭക്ഷണം ഒഴിവാക്കുക, പ്രായപൂര്‍ത്തി ആവുമ്പോഴോ ആർത്തവ വിരാമത്തിനു ശേഷമോ അമിതവണ്ണം വയ്ക്കുന്നത് സ്തനാർബുദത്തിലേക്ക് നയിച്ചേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :