കാപ്പികുടിച്ചാലും കള്ള് കുടിച്ചാലും കണ്ണിനാണ് പ്രശ്നം!

ബുധന്‍, 5 ഡിസം‌ബര്‍ 2018 (15:31 IST)

കാപ്പി, കള്ള്, മദ്യം, കണ്ണ്, മിഴി, ആരോഗ്യം, മ്യോകീമിയ, Coffee, Health, Eye, Eyes

പഴമക്കാര്‍ പറഞ്ഞിരുന്ന ഒരു ചൊല്ലുണ്ട്. പെണ്‍കുട്ടികളുടെ ഇടം കണ്ണ് തുടിച്ചാല്‍ തന്റെ ഇഷ്ടപുരുഷനെ കാണാന്‍ കഴിയുമെന്ന്. നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ പറയും ഇത് ദോഷമാണെന്ന്. എന്നാല്‍ കണ്ണ് തുടിക്കുന്നതിന് ആരോഗ്യവുമായി നല്ല ബന്ധമാണുള്ളത്. ഡോക്ടര്‍മാരുടെ ഭാഷയില്‍ അത്തരം അവസ്ഥയെ എന്നാണ് പറയുന്നത്. എന്തെല്ലാം ആരോഗ്യപരമായ കാരണങ്ങളാലാണ് കണ്ണുകള്‍ തുടിക്കുന്നതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. അവ എന്തൊക്കെയാണെന്ന് ഒരു എത്തിനോട്ടം.
 
അമിത ക്ഷീണമാണ് കണ്ണ് തുടിക്കുന്നതിന് പ്രധാനമായ ഒരു കാരണം. കൂടാതെ വളരെയേറെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴും ഇത്തരത്തില്‍ കണ്ണുകള്‍ തുടിക്കാറുണ്ട്. കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സാധാരണയായി ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ വിശ്രമ വേളകളില്‍ കണ്ണിന് വ്യായാമം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
 
അമിതമായി കാപ്പി കുടിക്കുന്നവരിലും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായുള്ള കാപ്പികുടി ശീലത്തിന് വിട നല്‍കുക. മദ്യപിക്കുന്നതും ഇത്തരത്തിലൊരു പ്രശ്‌നം കണ്ണിനുണ്ടാക്കുന്നു. മദ്യപിക്കുന്ന ആളുകളില്‍ മദ്യപിക്കാത്ത സമയത്താണ് കണ്ണിന് തുടിപ്പുണ്ടാകുക. 
 
വിവിധ തരത്തിലുള്ള അലര്‍ജികള്‍ മൂലവും കണ്ണിന് ഇടയ്ക്കിടയ്ക്കുള്ള തുടിപ്പ് വരാറുണ്ട്. കണ്ണിന്റെ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനായി ശരീരം പ്രതികരിക്കുന്ന മാര്‍ഗ്ഗമാണ് ഈ തുടിപ്പെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

സെക്‌സിനിടെ സ്‌ത്രീകൾ ശബ്‌ദമുണ്ടാക്കുന്നത് എന്തിന്?

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്‌ത്രീകൾ ശബ്‌ദം പുറപ്പെടുവിക്കുന്നതിന് പിന്നിലെ കാരണം ...

news

സ്‌ത്രീകൾക്ക് ഇഷ്‌ടം കഷണ്ടിയുള്ള പുരുഷന്മാരെ?

'കഷണ്ടി' പലർക്കും പ്രശ്‌നമാണ്. എന്നാൽ കഷണ്ടി ഒരു അനുഗ്രഹമാണോ? തലയിൽ മുടി കുറവാകുന്നത് ...

news

നാല്‍പ്പത് കഴിഞ്ഞാലും ലൈംഗികബന്ധം ആഘോഷമാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സന്തോഷകരമായ കുടുംബജീവിതത്തില്‍ ലൈംഗികതയ്‌ക്ക് നിര്‍ണയക സ്ഥാനമാണ്. പങ്കാളികള്‍ തമ്മിലുള്ള ...

news

മാമ്പഴം കഴിച്ചാല്‍ ലൈംഗികബന്ധം താറുമാറിലാകും ?; ഇതാണ് കാരണം

സെക്‍സ് ജീവിതത്തില്‍ പഴങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ശരീരത്തിന് കരുത്തും ആരോഗ്യവും ...

Widgets Magazine