വേദനകൾക്ക് ചൂട് പിടിക്കാം, വേണമെങ്കിൽ ഐസ് വെക്കാം; പക്ഷേ ഇത് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

വെള്ളി, 16 ഡിസം‌ബര്‍ 2016 (19:09 IST)

Widgets Magazine

വേദനകൾ എന്നും മനുഷ്യന്റെ കൂടെതന്നെയുണ്ട്. ഉണ്ടായാൽ പലരും പല മാർഗങ്ങളാണ് സ്വീകരിക്കുക. എന്നാൽ, അത് എത്രത്തോളം ആരോഗ്യത്തെ ബാധിക്കും എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല. വേദന ഉണ്ടായാൽ കൈക്രിയയായി ചിലർ ചൂട് വെയ്ക്കും, ചിലർ ഐസ് വെയ്ക്കും. തണുപ്പും ചൂടും വേദനയ്ക്ക് നല്ലതാണ് എന്ന അഭിപ്രായമുള്ളവരാണ് ഇവർ. അക്ഷരാർത്ഥത്തിൽ ഇത് ശരിയാണ്. പക്ഷേ ഏതെല്ലാം വേദനയ്ക്കാണ് ചൂട് വെയ്ക്കേണ്ടത്, തണുപ്പ് വെയ്ക്കേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
 
വേദനകള്‍ വരാതിരിക്കാനും വേദനകള്‍ക്ക്‌ വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ ചില പരിഹാര മാര്‍ഗങ്ങള്‍ നമ്മുടെ പൂർവ്വികർ കണ്ടെത്തിയിട്ടുണ്ട്. സന്ധിവേദനകൾക്ക് എന്നും ഗുണം ചെയ്യുക വ്യായാമം ആണ്. നടപ്പ്‌ പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത്‌ സന്ധിവേദന കുറയാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണക്കൂടുതല്‍ തോന്നുന്നുവെങ്കില്‍ വ്യായാമം നിര്‍ത്തുക.  അൽപം ഉപ്പ്‌ ചേർത്ത ചൂടുവെള്ളത്തിൽ ടവ്വൽ മുക്കി പുറത്ത്‌ ചൂടു പിടിക്കാം. ഇങ്ങനെ ചെയ്യുന്നത്‌ പുറം വേദനക്ക്‌ ആശ്വാസം തരും. വേദനയുള്ള ഭാഗത്ത്‌ ഐസോ ചൂടോ പിടിക്കുന്നത്‌ നീർക്കെട്ട്‌ ഉണ്ടാകുന്നതിൽ നിന്നും സംരക്ഷണം നൽകും. ഐസിനേക്കാൾ ഫലപ്രദം ചൂട്‌ ഉപയോഗിക്കുന്നതാണ്. 
 
ചൂടുവെള്ളത്തിൽ ഒരു ടിസ്പൂൺ തേൻ ഒഴിച്ച്‌ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. വേദനകൾക്ക് ആശ്വാസമാകും. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ്‌ വേദനയുള്ള ഭാഗത്ത്‌ ഏതെങ്കിലും ബാം പൂരട്ടുക. യൂക്കാലി തൈലം തേച്ച്‌ ആവി കൊള്ളുന്നതും നല്ലതാണ്‌. വേദനയുള്ളിടത്ത്‌ ചൂടു പിടിക്കുന്നത്‌ വേദന കുറയാന്‍ സഹായിക്കും. 
 
തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം, ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം, ബാം ഇട്ട് തിളപ്പിച്ച വെള്ളം ഇതെല്ലാം വേദനസംഹാരി ആയിട്ട് ഉപയോഗിക്കാൻ കഴിയുന്നതാണ്. ചെറുനാരങ്ങ ചെറുതായി അരിഞ്ഞ്‌ നല്ലെണ്ണയില്‍ ചൂടാക്കി കിഴി പിടിക്കുന്നത് നടുവേദനയ്ക്ക് ഉപകാരപ്രദമാകും.എരിക്കിന്‍തൊലി വേപ്പെണ്ണയില്‍ കാച്ചി പുരട്ടുന്നതും,നല്ലെണ്ണയില്‍ മല്ലിപ്പൊടി ചേര്‍ത്തു ചാലിച്ച്‌ ചൂടാക്കി ചെറുചൂടോടെ വേദനയുള്ളിടത്ത്‌ പുരട്ടുന്നതും നീരിറക്കത്തിന് സഹായിക്കും. ഔഷധങ്ങളും ഐസ് പാളികളുമൊക്കെ ഉപയോഗിച്ചും വേദനകൾ കുറയ്ക്കാം
 
വേദനകളിൽ തലവേദനയും നടുവേദനയും കഴിഞ്ഞാൽ മുന്നിൽ നിൽക്കുന്നത് കഴുത്ത് വേദനയാണ്.കഴുത്ത് വേദയ്ക്കും ചെറുചൂട് വെള്ളത്തിൽ ആവി പിടിക്കുന്നത് നല്ലതാണ്. കഴുത്ത്‌ അനക്കാന്‍ കഴിയാത്ത അത്രയും വേദനയാണെങ്കില്‍ കോഴിമുട്ടയുടെ വെള്ളയില്‍ ഇന്തുപ്പും നെയ്യും ചേര്‍ത്തു ചാലിച്ച്‌ ചൂടാക്കി കഴുത്തില്‍ പുരട്ടുക. എരുക്കിലയില്‍ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച്‌ കഴുത്തില്‍ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാന്‍ സഹായിക്കും.
 
പല്ലുവേദനയുള്ളവർ ഇളംചൂടുവെള്ളം കവിള്‍ക്കൊള്ളുക. നന്നായി കുലുക്കുകുഴിയുമ്പോള്‍ പല്ലിനിടയില്‍ ഭക്ഷണസാധനങ്ങള്‍ കയറി ഇരിക്കുന്നതു മൂലമുള്ള പല്ലുവേദനയാണെങ്കില്‍ കുറയുന്നതാണ്‌. ഒപ്പം ഓരോ തവണ ഭക്ഷണം കഴിച്ചു കഴിഞ്ഞും ഉപ്പിട്ട ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതു നല്ലതാണ്‌. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇടിവോ ചതവോ ഉണ്ടാകുകയാണെങ്കിൽ ഐസ് പിടിക്കുന്നത് നല്ലതായിരിക്കും. നീര് വെക്കാതിരിക്കാൻ ഇത് സഹായിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഐസ് വേദന ചൂട് ആരോഗ്യം ചികിത്സ Ice Hot Pain Health

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ആരോഗ്യം

news

സ്‌ത്രീക്ക് ലൈംഗികതയില്‍ പൂര്‍ണ്ണത വരാത്തത് എന്തുകൊണ്ട് ?; ചില കാര്യങ്ങള്‍ പുരുഷന്‍ അറിയേണ്ടതുണ്ട്

ദാമ്പത്യത്തില്‍ പല സ്‌ത്രീകള്‍ക്കും അന്യമായ ഒന്നാണ് രതിമൂര്‍ച്ഛ എന്ന സ്വര്‍ഗീയ അനുഭൂതി. ...

news

ഇക്കാര്യത്തില്‍ സ്ത്രീകള്‍ പുലികളാണ്, എന്നാല്‍ പുരുഷന്മാര്‍ക്ക് ഒരു താല്പര്യവുമില്ല !

പരസ്പര സ്നേഹവും വിശ്വാസവും മനപ്പൊരുത്തവുമെല്ലാമാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനം. ...

news

കിടപ്പറയിൽ എത്തിയാൽ പങ്കാളി വെറുതെ കിടക്കുകയാണോ? എങ്കിൽ സൂക്ഷിക്കണം

പ്രണയവും ദാമ്പത്യ ജീവിതവും സുഖകരമാകണമെങ്കിൽ സെക്സിന് പ്രാധാന്യം നൽകിയേ തീരു. ചില ബന്ധങ്ങൾ ...

news

ആ സമയങ്ങളില്‍ ചില സ്ത്രീകള്‍ ‘നോ’ പറയുന്നുണ്ടോ ? ഇതാ അതിനുള്ള കാരണങ്ങള്‍ !

വിവാഹം കഴിയ്ക്കാതെ ലിവിംഗ് ടുഗെദര്‍ സമ്പ്രദായത്തില്‍ ജീവിയ്ക്കുന്നവരും ധാരാളമുണ്ട്‍. ...

Widgets Magazine